Pinarayi Vijayan: ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി

പ്രധാന അണക്കെട്ടുകളില്‍ നിന്ന് നിയന്ത്രിത അളവില്‍ ജലം ഒഴുക്കി വിട്ട് റൂള്‍ കര്‍വ് കര്‍ശനമായി പാലിക്കുന്നതിന്റെ ഭാഗമായി ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ മുന്‍കൂട്ടി ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ഒരു ദിവസം അണക്കെട്ടില്‍ പരമാവധി നിലനിര്‍ത്താവുന്ന ജലനിരപ്പാണ് റൂള്‍ ലെവല്‍ വഴി ശാസ്ത്രീയമായി നിശ്ചയിച്ചിട്ടുള്ളത്. നിയന്ത്രിത അളവില്‍ മാത്രമാണ് വെള്ളം ഒഴുക്കി വിടുന്നത്. അണക്കെട്ടുകളില്‍ നിന്ന് ജലം ഒഴുക്കുന്നത് കൊണ്ട് തന്നെ നദികളില്‍ ഒഴുക്ക് ശക്തമായിരിക്കും. അതിനാല്‍ യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാന്‍ പാടില്ല. ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ നദിക്കരകളില്‍ താമസിക്കുന്നവരും അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവരും പെരിയാറിന്റെയും പമ്പയുടെയും കരകളിലുള്ളവരും ജാഗ്രത തുടരണം.

കേരളത്തിന്റെ കിഴക്കന്‍ മേഖലയില്‍ മഴ തുടരുന്നതിനാല്‍ പ്രധാനപ്പെട്ട അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുകയാണ്. വരുന്ന ദിവസങ്ങളിലും അണക്കെട്ടുകളുടെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ പ്രതീക്ഷിക്കുന്നതിനാല്‍ നീരൊഴുക്ക് ശക്തമായി തന്നെ തുടരാനാണ് സാധ്യതയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News