Sanju Samson: ഏഷ്യാകപ്പിനുള്ള ടീമായി; രോഹിത് ശര്‍മ ക്യാപ്റ്റന്‍; സഞ്ജു ടീമില്‍ ഇല്ല

ഈ മാസം അവസാനം ആരംഭിക്കുന്ന ഏഷ്യാകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മയാണ് ക്യാപ്റ്റന്‍. കെഎല്‍ രാഹുല്‍, വീരാട് കൊഹ് ലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ഋഷഭ് പന്ത്, ദിനേഷ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ചാഹല്‍, രവി ബിഷ്ണോയ്, ഭുവനേശ്വര്‍ കുമാര്‍, ആര്‍ഷ്ദീപ് സിങ്ങ്, ആവേശ് ഖാന്‍ എന്നിവരാണ് ടീമംഗങ്ങള്‍.

പരിക്ക് മൂലം പേസ് ബൗളര്‍ ജസ്പ്രീത് ബുമ്രയ്ക്ക് വിശ്രമം അനുവദിച്ചു. ജൂലായ് 14ന് ലോര്‍ഡ്സില്‍ ഇംഗ്ലണ്ടിനെതിരായ ഏകദിനമായിരുന്നു ബുമ്രയുടെ അവസാന ഇന്ത്യന്‍ മത്സരം

ആഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ 11 വരെ ദുബായിലും ഷാര്‍ജയിലുമായാണു മത്സരങ്ങള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News