Tania Sachdev: ചെസ് പ്രേമികളുടെ പ്രിയങ്കരിയായി താനിയ സച്ച്‌ദേവ്

താനിയ സച്ച്‌ദേവ് എന്ന ഡല്‍ഹിക്കാരി ചെസ് പ്രേമികള്‍ക്ക് ഇപ്പോള്‍ പ്രിയങ്കരിയാണ്. ചെന്നൈ മാമല്ലപുരത്തെ ലോക ചെസ് ഒളിമ്പ്യാഡില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ എ ടീമംഗമാണ് ഈ 35കാരി.

വനിതാ വിഭാഗത്തില്‍ ഇന്ത്യന്‍ എടീം മികച്ച പ്രകടനം പുറത്തെടുത്ത് മുന്നേറുമ്പോള്‍ താനിയ സച്ച്‌ദേവ് എന്ന ഈ ഡല്‍ഹിക്കാരിയാണ് പ്ലേമേക്കര്‍ റോളില്‍ . ഒട്ടുമിക്ക വിജയങ്ങള്‍ക്കും ടീം കടപ്പെട്ടിരിക്കുന്നത് താനിയയോടാണ്. തുല്യ ശക്തരോട് ഏറ്റുമുട്ടിയ റൌണ്ടുകളില്‍ താനിയയുടെ പരിചയ സമ്പന്നതയും മനക്കരുത്തുമാണ്
ഇന്ത്യന്‍ ടീമിന് തുണയായത് . ചെസ് ഒളിമ്പ്യാഡില്‍ ഉടനീളം മിന്നും ഫോമിലാണ് ഇന്ത്യയുടെ ഈ സൂപ്പര്‍ ഗ്രാന്‍ഡ് മാസ്റ്റര്‍. സ്വിസ് സമ്പ്രദായത്തില്‍ ഫിനിഷിങ് പവര്‍ നിര്‍ണായകമായതിനാല്‍ കിരീടം ലക്ഷ്യമിടുന്ന ഇന്ത്യന്‍ എ ടീം ഉറ്റുനോക്കുന്നത് അവസാന റൌണ്ടിലെ താനിയയുടെ പ്രകടനമാണ്.

ഇന്റര്‍നാഷണല്‍ മാസ്റ്റര്‍, വുമണ്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ എന്നീ FIDE പട്ടങ്ങള്‍ നേടിയിട്ടുള്ള താനിയ സച്ച്‌ദേവ് 2006, 2007 വര്‍ഷങ്ങളിലെ ദേശിയ വനിതാ ചെസ്സ് ചാമ്പ്യന്‍ ആണ്.2007 ല്‍ ഏഷ്യന്‍ വനിതാ ചെസ്സ് കിരീടം, 2016, 2018, 2019 വര്‍ഷങ്ങളില്‍ കോമണ്‍വെല്‍ത്ത് വനിതാ ചെസ്സ് കിരീടം എന്നിവയും താനിയ സ്വന്തമാക്കിയിട്ടുണ്ട്. ചെസ് കമന്റേറ്റര്‍ എന്ന നിലയിലും ശ്രദ്ധേയയാണ് ഈ 35കാരി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News