
ബിഹാറിൽ ജെഡിയു (JDU) എൻഡിഎ (NDA) സഖ്യം ഉപേക്ഷിക്കുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെ ജനതാദൾ യുണൈറ്റഡിൻ്റെ നിർണ്ണായക നേതൃയോഗം ഇന്ന് ചേരും. പാർട്ടി എംപിമാരുടേയും എംഎൽഎമാരുടേയും യോഗത്തിൽ നിതീഷ് കുമാർ (Nitheesh Kumar) നിലപാട് വ്യക്തമാക്കും എന്നാണ് സൂചന.
അതേസമയം, സാഹചര്യം വിലയിരുത്താനായി ബിജെപി നേതാക്കൾ ഉപമുഖ്യമന്ത്രി തർകിഷോർ പ്രസാദിന്റെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നിരുന്നു.എന്നാൽ ബിജെപി ബന്ധം ഉപേക്ഷിച്ച് എത്തുകയാണെങ്കിൽ നിതീഷ് കുമാറുമായി സഖ്യമുണ്ടാക്കാൻ തയ്യാറാണെന്ന് ആർജെഡി വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ ഞായറാഴ്ച രാത്രി നിതീഷ് കുമാര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായും ആര്‍ജെഡി നേതാവ് തേജസ്വി യാദവുമായും ഫോണില്‍ ചര്‍ച്ചകള്‍ നടത്തിയതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here