Arif Muhammed Khan: ഗവർണർ ഒപ്പിടാത്തതിനെത്തുടർന്ന് 11 ഓർഡിനൻസുകൾ അസാധുവായി

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ(arif muhammed khan) ഒപ്പിടാതിരുന്നതിനെ തുടർന്ന് ലോകായുക്ത നിയമ ഭേദഗതി അടക്കം 11 ഓർഡിനൻസുകൾ അസാധുവായി. തിങ്കളാഴ്ച രാത്രി 12 മണിവരെയായിരുന്നു ഓർഡിനൻസുകളുടെ കാലാവധി. രാത്രി വൈകി ഒപ്പിട്ടാൽ വിജ്ഞാപനം ഇറക്കാനുള്ള സജ്ജീകരണവും സർക്കാർ നടത്തിയിരുന്നു.

ഓർഡിനൻസുകൾ റദ്ദായതോടെ, ഇവ നിലവിൽ വരുന്നതിന് മുമ്പ് ഉണ്ടായിരുന്ന നിയമം എന്തായിരുന്നുവോ അതാണ് നിലനിൽക്കുക. വിഷയം സംബന്ധിച്ച് സർക്കാർ പ്രതികരണം ഉച്ചക്ക് പറയുമെന്ന് നിയമമന്ത്രി പി രാജീവ്(p rajeev) വ്യക്തമാക്കി. ഭരണപരമായ കാര്യങ്ങൾ സർക്കാർതലത്തിൽ ആലോചിക്കുകയും നടപടി സ്വീകരികുകയും ചെയ്യുമെന്ന് മന്ത്രി ആർ ബിന്ദു(r bindu)വും പറഞ്ഞു.

ഗവർണറും സർക്കാരും തമ്മിലുള്ള ബന്ധം ഊഷ്മളമായി നിലനിർത്തിക്കൊണ്ട് തന്നെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും മന്ത്രി തിരുവനന്തപുരത്ത്(thiruvananthapuram) പറഞ്ഞു. ഓര്‍ഡിനന്‍സ് വിഷയത്തില്‍ സർക്കാർ ഗവര്‍ണറുമായി ഏറ്റുമുട്ടലിനില്ലെന്ന് എല്‍ഡിഎഫ്(ldf) കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞു.

ജനങ്ങൾക്ക് വേണ്ടിയാണ് സര്‍ക്കാര്‍ പ്രവർത്തിക്കുന്നത്. ഭരണത്തിൽ സ്തംഭനാവസ്ഥയില്ല. പ്രത്യേക സഭാസമ്മേളനം വിളിക്കേണ്ടത് സര്‍ക്കാര്‍ ആലോചിക്കേണ്ട കാര്യമാണെന്നും ഇ പി ജയരാജന്‍(ep jayarajan) വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here