
ബിജെപി(bjp)യ്ക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട് നിതീഷ് കുമാർ(nitish kumar) രാജിവയ്ക്കാനൊരുങ്ങുന്നു. ജെഡിയു(jdu) യോഗത്തിന് ശേഷം നാല് 4 മണിക്ക് നിതീഷ് കുമാർ ഗവര്‍ണറെ കാണും . രാജിപ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഇന്നലെയാണ് മുഴുവന്‍ പാർട്ടി എം എല്‍ എമാരോടും അടിയന്തരമായി പാറ്റ്നയിലെത്താന്‍ മുഖ്യമന്ത്രി(cm) നിർദേശിച്ചത്. ഈ യോഗത്തിൽ നിർണായക തീരുമാനമുണ്ടായേക്കുമെന്നാണ് സൂചന.
പാറ്റ്ന(patna)യിൽ മുഖ്യമന്ത്രി നിതീഷ് കുമാർ വിളിച്ച പാർട്ടി പ്രതിനിധികളുടെ യോഗത്തിലേക്കാണ് ഏവരും ഉറ്റുനോക്കുന്നത്.നിതീഷ് കുമാറിന് പിന്തുണ നൽകുമെന്ന് ആർജെഡിയും അറിയിച്ചിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here