R Bindhu : ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു

ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. മുന്‍ വൈസ് ചാന്‍സലര്‍ ശ്യാം ബി മേനോന്റെ അധ്യക്ഷതയിലുള്ള പരിഷ്‌കരണ കമ്മീഷന്റെ ശുപാര്‍ശകളാണ് ഇപ്പോള്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന് നല്‍കിയിരിക്കുന്നത്.

ഈ റിപ്പോര്‍ട്ടിന്മേല്‍  വിശദമായ ചര്‍ച്ച രണ്ടുദിവസമായി ഉണ്ടാകും.ഇതിനു ശേഷമായിരിക്കും ഏതൊക്കെ കാര്യങ്ങള്‍ നടപ്പിലാക്കണമെന്ന് തീരുമാനിക്കുക.

പ്രത്യേക കോഴ്‌സുകളില്‍ സീറ്റ് വര്‍ധിപ്പിക്കുക, മലബാര്‍ മേഖലയില്‍ കോളേജുകളുടെ എണ്ണം കൂട്ടുക, വിവിധ പദ്ധതികളിലൂടെ SC/ST വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിപ്പിക്കുക, പൊതുവായ അക്കാദമിക കലണ്ടര്‍ കൊണ്ടുവരിക, സമയബന്ധിതമായി പരീക്ഷകള്‍ നടത്തുക, അധ്യാപകരുടെ കുറവ് പരിഹരിക്കുക, പിജി തലത്തില്‍ പുതിയ ഇനം കോഴ്‌സുകള്‍ കൊണ്ടുവരിക, ശാസ്ത്ര സാങ്കേതിക വളര്‍ച്ചക്ക് ഒരു അത്യാധുനിക കേന്ദ്രം സ്ഥാപിക്കുക, എല്ലാ സര്‍വകലാശാലകളും ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലാക്കുക എന്നതാണ് റിപ്പോര്‍ട്ടിലെ ആവശ്യങ്ങള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News