
ഇന്ന് ഉച്ചയ്ക്ക് ഊണിന് പകരം ഒരു വൈറൈറ്റി തൈര് സാദം ട്രൈ ചെയ്താലോ? നാവില്‍ രുചിയൂറും തൈര് സാദം തയാറാക്കുന്നതെങ്ങനെയെന്ന് നോക്കാം
ആവശ്യമുള്ളവ
വേവിച്ച് തണുപ്പിച്ച ചോറ് -2 കപ്പ്
തൈര് -2 കപ്പ്
കറിവേപ്പില -2 തണ്ട്
വറ്റൽ മുളക് -2 എണ്ണം
പച്ചമുളക് -2 എണ്ണം
ഇഞ്ചി -ചെറിയ കഷണം
ഉപ്പ്, കടുക്, എണ്ണ -ആവശ്യത്തിന്
കായം -കാൽ ടീസ്പൂൺ
തയാറാക്കുന്ന വിധം
ചോറ് നന്നായി വെന്തശേഷം തണുപ്പിച്ചുവെക്കണം. തൈര് നന്നായി ഉപ്പുചേർത്ത് ഉടച്ച് ചോറിലേക്ക് മിക്സ് ചെയ്യണം. പാനിൽ ഓയിൽ വെച്ച് ചൂടാക്കി കടുക്, വറ്റൽ മുളക്, കറിവേപ്പില എന്നിവ വറുത്തെടുക്കണം. ഇതിലേക്ക് ഇഞ്ചി, പച്ചമുളക്, കായം എന്നിവ ചേർത്ത് വഴറ്റാം. ഇത് ചോറിലേക്ക് ചേർത്ത് നന്നായി ഇളക്കി മിക്സ് ചെയ്യണം. തൈര് സാദം റെഡി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here