Viral Video: കുട്ടിത്താരങ്ങളിലൂടെ അഞ്ഞൂറാനും അച്ചമ്മയും വീണ്ടും മലയാളി മനസുകളിലേക്ക്; വൈറലായി വീഡിയോ

മലയാളി ഇഷ്ടസിനിമകളുടെ ലിസ്റ്റില്‍ നിന്നും ഒരിക്കലും മാഞ്ഞുപോകാത്ത പേരാണ് ഗോഡ്ഫാദര്‍ ( Godfather ). വര്‍ഷങ്ങള്‍ക്ക് ശേഷം ഗോഡ്ഫാദറിലെ ആരും മറക്കാത്ത രംഗങ്ങള്‍ വീണ്ടും പ്രേക്ഷകരിലേക്കെത്തിയിരിക്കുകയാണ്. കയ്യടിച്ചുപോകുന്ന അഭിനയ മികവുമായി ഒരു കൂട്ടം കുട്ടികളാണ് ഗോഡ്ഫാദറിലെ രംഗങ്ങള്‍ പുനരാവിഷ്കരിച്ചിരിക്കുന്നത്.

90കളില്‍ ഗോഡ്ഫാദര്‍ ചിത്രീകരിച്ച കോഴിക്കോട്ടുള്ള അഞ്ഞൂറാന്‍റെ അതേ വീട്ടില്‍ വച്ചു തന്നെയാണ് ചിത്രത്തിലെ രംഗങ്ങള്‍ വീണ്ടും ഷൂട്ട് ചെയ്തിരിക്കുന്നത്. വേഷവും ഭാവവും രൂപവും എല്ലാം അതേപടി തന്നെ. അഞ്ഞൂറാനെയും രാമനാഥനെയും സ്വാമിനാഥനെയും അനപ്പാറ അമ്മച്ചിയേയും മായിൻകുട്ടിയേയുമെല്ലാം വീഡിയോയിൽ കാണാം.

വീഡിയോ അപ്‍ലോഡ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ 2 മില്യണിലധികം പേരാണ് ഫേസ്ബുക്കില്‍ വീഡിയോ കണ്ടത്. കുട്ടിക്കൂട്ടത്തെ അഭിനന്ദിച്ച് നടൻ സിദ്ദിഖും രംഗത്തെത്തിയിട്ടുണ്ട്. കുട്ടികളുടെ അഭിനയത്തെയും ടൈമിങ്ങിനെയും പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here