
ബാണാസുരസാഗർ ഡാമിൽ നീരൊഴുക്ക് കൂടിയ സാഹചര്യത്തിൽ ഡാമിന്റെ മൂന്നാമത്തെ ഷട്ടർ കൂടി ഉയർത്തി. 10 സെന്റിമീറ്റർ ആണ് ഉയർത്തിയന്ത്.ഇപ്പോൾ സെക്കൻഡിൽ ആകെ 26.117 ക്യൂബിക് മീറ്റർ ജലം പുഴയിലേക്ക് തുറന്ന് വിടുന്നു. പുഴയിലെ ജലനിരപ്പ് ഇപ്പോഴുള്ളതിൽ നിന്ന് 10 സെന്റിമീറ്റർ ഉയരാൻ സാധ്യതയുണ്ട്.
Rain: ബംഗാൾ ഉൾകടലിൽ ന്യൂനമർദം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത
കേരളത്തിൽ ഇന്ന് (ആഗസ്റ്റ് 9) മുതൽ ആഗസ്റ്റ് 11 വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴ(raib)ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ശക്തികൂടിയ ന്യൂനമർദ്ദം ഒഡിഷ- തീരത്തിനും മുകളിലായി നിലനിൽക്കുന്നു. അടുത്ത 12 മണിക്കൂറിനുള്ളിൽ വീണ്ടും ശക്തി പ്രാപിച്ചു തീവ്ര ന്യൂനമർദ്ദമായി ഒഡിഷ – ഛത്തിസ്‌ഗർ മേഖലയിലുടെ പടിഞ്ഞാറു – വടക്കു പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കാൻ സാധ്യത.
മൺസൂൺ പാത്തി അതിന്റെ സാധാരണ സ്ഥാനത്തുനിന്നും തെക്കോട്ടു മാറി സ്ഥിതി ചെയ്യുന്നതായും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പിൽ പറയുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here