Health Tips : വെറുംവയറ്റില്‍ ഇളംചൂടു മഞ്ഞള്‍ വെള്ളം കുടിച്ചിട്ടുണ്ടോ ? എങ്കില്‍ ഇതുകൂടി അറിയുക

അമിതവണ്ണവും കൊഴുപ്പും കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് ചൂടുമഞ്ഞള്‍പ്പൊടി വെള്ളം കുടിയ്ക്കുന്നത്. ഇത് ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയാന്‍ സഹായിക്കുന്നു. ശരീരത്തിന്റെ അപചയ പ്രക്രിയ ശക്തിപ്പെടുത്തിയും ടോക്‌സിനുകള്‍ പുറന്തള്ളിയുമാണ് ഇതിനു സഹായിക്കുന്നത്.

മഞ്ഞള്‍ പൊതുവേ കൊഴുപ്പു കളയാനുള്ള നല്ലൊരു വഴിയാണ്. തടി കുറയ്ക്കണം ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ മഞ്ഞള്‍പ്പൊടി മാംസാഹാരത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുക. ഇത് ശരീരത്തിലെ കൊഴുപ്പിനേയും ഇല്ലാതാക്കുന്നു.ഇളംചൂടു മഞ്ഞള്‍ വെള്ളത്തില്‍ ഉപ്പിട്ടു കുടിച്ചാല്‍ ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാകുന്നു.

ഇളംചൂടു മഞ്ഞള്‍ വെള്ളം കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും നല്ലതാണ്. ഇതിലുള്ള ആന്റി ഓക്‌സിഡന്റാണ് കൊളസ്‌ട്രോളിനെ കുറയ്ക്കുന്നത്. മാത്രമല്ല നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുകയും ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കുകയും ചെയ്യുന്നു. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.

മഞ്ഞളിലെ കുര്‍കുമിന്‍ പ്രമേഹം ഒഴിവാക്കാനും നല്ലതാണ്. ഇത് ഡയബെറ്റിസ് നിയന്ത്രിച്ചു നിര്‍ത്തുന്നതിനും നല്ലതാണ്. പ്രത്യേകിച്ചും ടൈപ്പ് 2 ഡയബെറ്റിസ് നിയന്ത്രിയ്ക്കുന്നതിന്.

തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാനും ഇളംചൂടു മഞ്ഞള്‍ വെള്ളം നല്ലതാണ്. മഞ്ഞള്‍ വെള്ളം ദിവസവും കഴിച്ചാല്‍ ഇത് തലച്ചോറിന്റെ പ്രവര്‍ത്തനവും ഊര്‍ജ്ജസ്വലതയോടെയാക്കുന്നു .മറവി പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണിത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News