
ഇന്‍ഡോ ഫ്രഞ്ച് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനായി വിജയ് സേതുപതി ( Vijay Sethupathi) . ‘മാമനിതന്‍’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് വിജയ് സേതുപതിയെ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്. ജൂണ്‍ 24നാണ് ചിത്രം റിലീസ് ചെയ്തത്.
മികച്ച ചിത്രത്തിനുള്ള പുരസ്‌കാരവും ‘മാമനിതന്’ ലഭിച്ചു. സീനു രാമസ്വാമി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാണം വൈ എസ് ആര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ യുവന്‍ ശങ്കര്‍ രാജ, സ്റ്റുഡിയോ 9 എന്നിവര്‍ ചേര്‍ന്നാണ്. തന്റെ കുടുംബത്തിനുവേണ്ടി ജീവിക്കുന്ന രാധാകൃഷ്ണന്‍ എന്ന ഓട്ടോ ഡ്രൈവറുടെ കഥാപാത്രമായാണ് സേതുപതി ചിത്രത്തിലെത്തിയത്.
ഗുരു സോമസുന്ദരം, അന്തരിച്ച നടി കെ പി എ സി ലളിത എന്നിവര്‍ ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ഗായത്രിയാണ് നായിക. ഇരുവരും ഒന്നിച്ചെത്തിയ എട്ടാമത്തെ ചിത്രമാണിത്.
Sharukhan: വിമാനത്താവളത്തില്‍ ആരാധകന്റെ അമിതാവേശം; ക്ഷുഭിതനായി ഷാരൂഖ് ഖാന്‍
കഴിഞ്ഞ ദിവസം രാത്രിയില്‍ മുംബൈ വിമാനത്താവളത്തില്‍ വച്ചായിരുന്നു ആരാധകന്റെ അമിതാവേശത്തില്‍ ഷാരൂഖ് ഖാന്‍ ക്ഷുഭിതനായയത്.
ബോളിവുഡ് താരം മക്കളായ ആര്യനും അബ്രാമിനുമൊപ്പം വിമാനത്താവളത്തില്‍ നിന്ന് പുറത്തേക്ക് വരുന്നതിനിടയിലാണ് അപ്രതീക്ഷിതമായ ആരാധകന്റെ കടന്ന് കയറ്റം ആശങ്ക ഉയര്‍ത്തിയത്.
പാപ്പരാസികള്‍ പകര്‍ത്തിയ ദൃശ്യത്തില്‍ ആരാധകന്‍ സെല്‍ഫി എടുക്കുന്നതിനിടയില്‍ ഷാരൂഖാന്റെ കയ്യില്‍ കടന്നു പിടിക്കാന്‍ ശ്രമിച്ചതോടെയാണ് താരം ജാഗ്രതയോടെ പുറകിലേക്ക് തെന്നി മാറിയത്. . എന്നാല്‍ അവസരോചിതമായി മകന്‍ ആര്യന്‍ ഖാന്‍ ഇടപെട്ട് രംഗം ശാന്തമാക്കി
അമിതാവേശത്തില്‍ ആരാധകന്‍ അനുവാദമോ സൂചനയോ ഇല്ലാതെ ഇടിച്ചു കയറി സെല്‍ഫി എടുക്കാനുള്ള നീക്കത്തിലാണ് താരത്തിന്റെ കൈയില്‍ കയറി പിടിക്കാന്‍ ശ്രമിച്ചത്. ഇതാണ് മകന്‍ അബ്രാമിന്റെ കൈപിടിച്ച് നടന്നിരുന്ന താരത്തെ അലോസരപ്പെടുത്തിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here