
ട്രെയിനി(train)ല്‍ ഓടിക്കയറവെ കാല്‍ വഴുതി വീണ വയോധികയ്ക്കും മകനും രക്ഷയായി ആര്‍പിഎഫ്(rpf) ഉദ്യോഗസ്ഥ. ബംഗാളിലെ ബാങ്കുര റെയില്‍വേ സ്‌റ്റേഷനിലായിരുന്നു സംഭവം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ റെയില്‍വേ മന്ത്രാലയം ട്വിറ്റര്‍(twitter) അക്കൗണ്ടിലൂടെ പങ്കുവച്ചു.
സ്റ്റേഷനിലെത്തിയ ട്രെയിന്‍ നീങ്ങി തുടങ്ങിയപ്പോള്‍ നിരവധി പേര്‍ ഓടിക്കയറാന്‍ ശ്രമിക്കുന്നതായി വീഡിയോയില്‍ കാണാം. ഈ സമയം ധൃതിയില്‍ ഓടി വന്ന വയോധികയും മകനും ട്രെയിനില്‍ കയറുന്നതിനായി ശ്രമിച്ചു.
ഇരുവരുടേയും പിറകെ അപകടം മണത്ത ഉദ്യോഗസ്ഥ ഓടി വരികയായിരുന്നു. ഇരുവര്‍ക്കും ഏറെ പിന്നിലായിരുന്ന ഉദ്യോഗസ്ഥ വേഗത്തില്‍ ഓടിയെത്തി വയോധികയും മകനും വീണപ്പോഴേക്കും പ്ലാറ്റ്‌ഫോമിന്‍ നിന്ന് താഴെ വീഴാതെയും ട്രെയിനിനടിയില്‍ പെടാതെയും ഇരുവരേയും രക്ഷിച്ചു.
ഉടന്‍ തന്നെ സ്‌റ്റേഷനിലുണ്ടായിരുന്ന മറ്റുള്ളവരും എത്തി ഉദ്യോഗസ്ഥയ്‌ക്കൊപ്പം സഹായത്തിനായി ചേര്‍ന്നു ആര്‍പിഎഫ് ഉദ്യോഗസ്ഥയുടെ സമയോചിതമായ ഇടപെടലാണ് ഇരുവരേയും അപകടത്തില്‍ നിന്ന് രക്ഷിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here