Nayanthara Beyond The Fairytale: നയൻതാര: ബിയോണ്ട് ദി ഫെയറിടെയ്ൽ; നയന്‍സിന്‍റെ വിവാഹത്തിന്റെ ടീസർ

തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ നയന്‍താര- വിഘ്‌നേഷ് ശിവന്‍ വിവാഹം ഒടിടിയിലൂടെ പ്രേക്ഷകരിലേക്ക് എത്തുകയാണ്. ‘നയന്‍താര: ബിയോണ്ട് ദി ഫെയറിടെയ്ല്‍’ എന്ന ഡോക്യുമെന്ററിയുടെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്‌ളിക്‌സ്.

ജൂണ്‍ ഒമ്പതിന് മഹാബലിപുരത്ത് വച്ചായിരുന്നു തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെയും വിഘ്‌നേഷ് ശിവന്റെയും വിവാഹം.  ‘നയന്‍താര: ബിയോണ്ട് ദി ഫെയറിടെയ്ല്‍’ എന്നാണ്റിലീസ് ചെയ്യുക എന്ന് കൃത്യമായി പറയുന്നില്ലെങ്കിലും ഉടന്‍ റിലീസുണ്ടാവുമെന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്.

ഗൗതം മേനേനോന്റെ നേതൃത്വത്തിലാണ് വിവാഹ വിഡിയോ ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത്. ജൂൺ ഒൻപതിന് മഹാബലിപുരത്തെ ഷെറാട്ടൺ ഗ്രാൻഡ് റിസോർട്ടില്‍ വച്ചായിരുന്നു നയൻതാര–വിഘ്നേഷ് വിവാഹം. താലിയെടുത്തു നൽകിയതു രജനികാന്താണ്.

നയന്‍താര- വിഘ്നേഷ് വിവാഹം മാത്രമല്ല, മറിച്ച് വിവാഹത്തിലേക്ക് എത്തിച്ച അവര്‍ക്കിടയിലെ ബന്ധവും ഇരുവരുടെയും സ്വകാര്യ ജീവിതവുമൊക്കെ ചേര്‍ന്നതാവും ഡോക്യുമെന്‍ററി. വിഘ്നേഷിന്‍റെയും നയന്‍താരയുടെയും നിര്‍മ്മാണ കമ്പനിയായ റൌഡി പിക്ചേഴ്സ് നിര്‍മ്മിച്ചിരിക്കുന്ന ഡോക്യുമെന്‍ററി സംവിധാനം ചെയ്‍തിരിക്കുന്നത് ഗൗതം വസുദേവ് മേനോന്‍ ആണ്.

ഷാരൂഖ് ഖാന്‍, രജനികാന്ത്, മണിരത്‌നം എന്നിവരെ കൂടാതെ ശരത് കുമാര്‍, വിജയ് സേതുപതി, രാധിക ശരത് കുമാര്‍, അജിത്, സൂര്യ, വിജയ്, കാര്‍ത്തി, വിജയ് സേതുപതി, ആര്യ, ദിലീപ്, ബോണി കപൂര്‍, സംവിധായകന്‍ ആറ്റ്ലി എന്നിവരും വിവാഹത്തില്‍ പങ്കെടുത്തിരുന്നു.

നയന്‍താരയുടെയും വിഗ്‌നേഷിന്റെയും വിവാഹത്തില്‍ രാഷ്ട്രീയ-സിനിമാ ലോകത്ത് നിന്നുള്ള നിരവധി പ്രമുഖര്‍ പങ്കെടുത്തു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, രജനികാന്ത്, കമല്‍ ഹാസന്‍, ചിരഞ്ജീവി, സൂര്യ, അജിത്, കാര്‍ത്തി എന്നിവരെയും ക്ഷണിച്ചിരുന്നു. വിജയ് സേതുപതി, സാമന്ത റൂത്ത് പ്രഭു എന്നിവരും ക്ഷണിതാക്കളില്‍ ഉണ്ടായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News