ADVERTISEMENT
അന്തരിച്ച ആദ്യകാല കമ്യൂണിസ്റ്റ് നേതാവും പ്രമുഖ പത്ര പ്രവർത്തകനുമായ ബർലിൻ കുഞ്ഞനന്തൻ നായർക്ക് (Berlin Kunjananthan Nair ) അന്ത്യാഞ്ജലിയർപ്പിച്ച് നാട്. കണ്ണൂർ നാറാത്തെ വീട്ടുവളപ്പിൽ സംസ്ക്കരിച്ചു.
പൊതുദർശനത്തിലും സംസ്ക്കാര ചടങ്ങിലും നാടിന്റെ വിവിധ മേഖലകളിൽ നിന്ന് നൂറു കണക്കിന് പേരാണ് ബർലിൻ കുഞ്ഞനന്തൻ നായർക്ക് യാത്രാമൊഴിയേകാനെത്തിയത്.
രാവിലെ 10 മുതൽ 11.30 വരെ നാറാത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ പൊതു ദർശനം നടന്നു. രാഷ്ട്രീയ – സാമൂഹ്യ -സാംസ്ക്കാരിക രംഗത്തെ പ്രമുഖർ അന്തിമോപചാരമർപ്പിച്ചു.സി പി ഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ പുഷ്പചക്രമർപ്പിച്ചു.
തുടർന്ന് നാറാത്തെ വീട്ടിലേക്ക് അവസാന യാത്ര.3 മണിയോടെ വീട്ടുവളപ്പിൽ സംസ്ക്കാരം.മരുമകൻ ഡോ: പി കെ ഗംഗാധരൻ ചിതയ്ക്ക് തീ കൊളുത്തി.
ബർലിൻ കുഞ്ഞനന്തൻ നായരുടെ ആഗ്രഹ പ്രകാരം വീട്ടുവളപ്പിൽ മാതാപിതാക്കളെ സംസ്ക്കരിച്ച സ്ഥലത്ത് തന്നെയാണ് സംസ്ക്കരിച്ചത്. സംസ്ക്കാര ചടങ്ങുകൾക്ക് ശേഷം വീട്ടിൽ അനുശോചന യോഗം ചേർന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.