
പത്തനംതിട്ട തിരുവല്ലയില്‍ പോലീസ്‌ക്കാരന്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍. കാല്‍ നടയാത്രക്കാരില്‍ നിന്നടക്കം പണവും സ്വര്‍ണാഭരണവും പോലീസ് ഉദ്യോഗസ്ഥന്‍ എന്ന വ്യാജനെ തട്ടിയ ചെങ്ങന്നൂര്‍ സ്വദേശി അനീഷ് ആണ് അറസ്റ്റിലായത്
പുളിക്കീഴ് പോലീസ് സ്റ്റേഷന്റെ പരിധിയിലായിരുന്നു അനീഷിന്റെ തട്ടിപ്പ്.കാക്കി പാന്റും കറുത്ത ഷൂസുമണിഞ്ഞ് ബൈക്കില്‍ എത്തിയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത് ഒറ്റനോട്ടത്തില്‍ അനീഷിനെ കണ്ടാല്‍ പോലീസ് ഉദ്യോഗസ്ഥനാണ് പറയൂ. മാസ്‌ക് ധരിക്കാത്ത കാല്‍നടയാത്രക്കാരെ തടഞ്ഞു നിര്‍ത്തി പെറ്റി എന്ന പേരില്‍ പണം വാങ്ങും. ഇരുചക്രവാഹങ്ങള്‍ എത്തുന്നവരുടെ രേഖകള്‍ പരിശോധിച്ചാണ് അനീഷ് തട്ടിപ്പ് നടത്തിയിരുന്നത്. ചെങ്ങന്നൂര്‍ സ്വദേശി വിജയന്റെ പരാതിയിലാണ് അനീഷിനെ പോലീസ് അറസ്റ്റ് ചെയ്തതു
നിലവില്‍ മൂന്ന് പേരാണ് അനീഷിനെതിരെ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഞായറാഴ്ചയാണ് ചെങ്ങന്നൂര്‍ സ്വദേശിയുടെ പക്കല്‍ നിന്ന് പ്രതി പണം തട്ടിയതു. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വ്യാജനെ പിടികൂടാന്‍ ആയതിന്റെ ആശ്വാസത്തിനാണ് പുളിക്കീഴ് പോലീസ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here