Pinarayi Vijayan: മുഖ്യമന്ത്രിയെ സര്‍വകലാശാലകളുടെ വിസിറ്റര്‍ ആക്കണം; ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷന്റെ ശുപാര്‍ശ

മുഖ്യമന്ത്രിയെ സര്‍വകലാശാലകളുടെ വിസിറ്റര്‍ ആക്കണമെന്ന് ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷന്റെ ശുപാര്‍ശ. മലബാര്‍ മേഖലയില്‍ കോളേജുകളുടെ എണ്ണം കൂട്ടണമെന്നും എല്ലാ സര്‍വകലാശാലകള്‍ക്കും പൊതു അക്കാദമിക് കലണ്ടര്‍ കൊണ്ട് വരണമെന്നും കോളേജ് അധ്യാപകരുടെ പെന്‍ഷന്‍ പ്രായം 60 ആക്കണമെന്നും ശുപാര്‍ശയുണ്ട്. റിപ്പോര്‍ട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ഏറ്റുവാങ്ങി.

മുന്‍ വൈസ് ചാന്‍സലര്‍ ശ്യാം ബി മേനോന്റെ അധ്യക്ഷതയിലുള്ള 7 അംഗ ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷന്റെ ശുപാര്‍ശകളാണ് സര്‍ക്കാരിന്ന് സമര്‍പ്പിച്ചത്. അതോടൊപ്പം സര്‍ക്കാര്‍ നിയോഗിച്ച സര്‍വ്വകലാശാല നിയമ പരിഷ്‌കരണ കമ്മീഷന്റെയും പരീക്ഷ പരിഷ്‌കരണ കമ്മീഷന്റെയും റിപ്പോര്‍ട്ടുകളും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ഏറ്റുവാങ്ങി.

ഉന്നത വിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്ക് വഴിവയ്ക്കുന്ന ശുപാര്‍ശകളാണ് പരിഷ്‌കരണ കമ്മീഷന്‍ നല്‍കിയിരിക്കുന്നത്. നിലവിലെ കോഴ്‌സുകളില്‍ സീറ്റ് വര്‍ധിപ്പിക്കുക, മലബാര്‍ മേഖലയില്‍ കോളേജുകളുടെ എണ്ണം കൂട്ടുക, ഗവേഷണത്തില്‍ എസ് സി,എസ് ടി സംവരണം ഉറപ്പാക്കണം. ട്രാന്‍സ് ജെന്‍ഡര്‍ , ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കും സീറ്റുകള്‍ വര്‍ദ്ധിപ്പിക്കണമെന്നും ശുപാര്‍ശയിലുണ്ട്.

18 – 23 നും ഇടയില്‍ പ്രായമുള്ള 60 ശതമാനം പേര്‍ക്ക് പത്ത് വര്‍ഷത്തിനുള്ളില്‍ ഉന്നത വിദ്യാഭ്യാസം ഉറപ്പാക്കണം. 2036 ഓടെ ഇത് 75 ശതമാനമാക്കണം. എല്ലാ സര്‍വകലാശാലകള്‍ക്കും പൊതു അക്കാദമിക് കലണ്ടര്‍ ഉറപ്പാക്കണം. ഗസ്റ്റ് ലക്ചറര്‍മാരെ ഒഴിവാക്കി സ്ഥിരം നിയമനം നടത്തണമെന്നും ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷന്റെ ശുപാര്‍ശയില്‍ പറയുന്നു. കോളേജ് അധ്യാപകരുടെ പെന്‍ഷന്‍ പ്രായം 60 ആക്കണമെന്നും ശുപാര്‍ശയുണ്ട്.

മുഖ്യമന്ത്രിയെ സര്‍വകലാശാലകളുടെ വിസിറ്റര്‍ ആക്കണമെന്നും ഓരോ സര്‍വകലാശാലക്കും വെവ്വേറെ ചാന്‍സിലറും വി സി യുടെ കാലാവധി 5 വര്‍ഷമാക്കണം. ഉന്നത വിദ്യാഭ്യാസത്തിനുള്ള സര്‍ക്കാര്‍ വിഹിതം ഓരോ വര്‍ഷവും 12 ശതമാനം വര്‍ധിപ്പിക്കണമെന്നും ശുപാര്‍ശ ചെയ്യുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News