
പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി ഇന്‍സ്റ്റാഗ്രാം. അപലോഡ് ചെയ്യുന്ന ഫോട്ടാകളുടെ സൈസിലാണ് പുതിയ മാറ്റം പരീക്ഷിക്കാന്‍ കമ്പനി ഒരുങ്ങുന്നത്. അപ്ഡേറ്റിലൂടെ ഉടന്‍ തന്നെ ഉപഭോക്താക്കള്‍ക്ക് ഫീച്ചര്‍ ലഭ്യമായേക്കും.
ഇന്‍സ്റ്റാഗ്രാമില്‍ ഏറെക്കാലമായി ഉപഭോക്താക്കള്‍ ആഗ്രഹിച്ചിരുന്ന ഫീച്ചറാണ് കമ്പനി ഇപ്പോള്‍ അവതരിപ്പിക്കാന്‍ പോകുന്നത്. നിലവില്‍ ഫോട്ടോകള്‍ അപ്ലോഡ് ചെയ്യുന്നത് 4:5 അനുപാതത്തിലാണ് ഇത് ഫോട്ടാകളുടെ ഭംഗി ഇല്ലാതാക്കുന്നു എന്ന വിമര്‍ശനത്തിന് കാരണമായിരുന്നു. അപ്ഡേറ്റ് വരുന്നതോടെ ഇനി ഫോട്ടോകള്‍ 9:16 അനുപാതത്തിലായിരിക്കും അപ്ലോഡ് ചെയ്യപ്പെടുക. ഇത് ഫോട്ടോകള്‍ക്ക് സ്വാഭാവിക വലുപ്പം തന്നെ ലഭ്യമാക്കുകയും സ്‌ക്രോള്‍ ചെയ്യുമ്പോള്‍ സ്‌ക്രീനില്‍ നിറഞ്ഞു നില്‍ക്കുന്ന അനുഭവും സമ്മാനിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്‍സ്റ്റാഗ്രാം വീഡിയോ ഫീഡുകള്‍ക്കുള്‍പ്പെടെ മാറ്റങ്ങള്‍ കൊണ്ടു വരുമെന്ന് സിഇഒ ആദം മൊസേരി അറിയിച്ചു. ഫീഡിലുള്ള പോസ്റ്റുകള്‍ക്ക് താഴെ നിറങ്ങളുടെ ഗ്രേഡിയന്റ് ലെയര്‍ നല്‍കുന്നത് വഴി ടെക്സ്റ്റ്് വായിക്കുന്നത് കൂടുതല്‍ എളുപ്പമാക്കാന്‍ കമ്പനി ശ്രമിക്കുന്നുണ്ട്. ടിക്ടോക്കിലേത് പോലെയുള്ള മാറ്റങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ കൊണ്ടുവരാന്‍ ശ്രമിച്ചത് വലിയ വിമര്‍ശനത്തിനിടയാക്കിയിരുന്നു. വിമര്‍ശനത്തെ തുടര്‍ന്ന് അത്തരം ഫീച്ചറുകളും ഇന്‍സ്റ്റാഗ്ഗ്രാം പിന്‍വലിച്ചിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here