Donald Trump: ഡോണാള്‍ഡ് ട്രംപിന്റെ വസതിയില്‍ എഫ്ബിഐ റെയ്ഡ്

മുന്‍ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ വസതിയില്‍ എഫ്ബിഐ റെയ്ഡ്. ഫ്‌ളോറിഡയിലെ സ്വകാര്യ വസതിയില്‍ നടത്തിയ റെയ്ഡില്‍ സുപ്രധാന രേഖകള്‍ കണ്ടെത്തിയതായി സൂചന. റെയ്ഡിനെ എതിര്‍ത്ത ട്രമ്പ് രാജ്യം കെട്ട കാലത്തിലൂടെയാണ് കടന്നുപോകുന്നതെന്നും വിമര്‍ശിച്ചു.

വൈറ്റ് ഹൗസില്‍ നിന്ന് സുപ്രധാന രേഖകള്‍ മുന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് കടത്തിയെന്ന സൂചനകളെ തുടര്‍ന്നായിരുന്നു ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ റെയ്ഡ്. രാവിലെ ഫ്‌ളോറിഡയിലെ ട്രമ്പിന്റെ സ്വകാര്യ വസതി മാര്‍ അ ലാഗോയില്‍ രാവിലെയെത്തിയ എഫ്ബിഐ സംഘം വൈകീട്ട് വരെ റെയ്ഡ് തുടര്‍ന്നു. സുപ്രധാന രേഖകള്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്.

റെയ്ഡ് നടക്കുന്ന ഘട്ടത്തില്‍ ന്യൂയോര്‍ക്കിലായിരുന്ന ഡൊണാള്‍ഡ് ട്രമ്പ് റെയ്ഡിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തി. റെയ്ഡ് അനാവശ്യമാണെന്നും എഫ്ബിഐ നടത്തിയത് കൃത്യ വിലോപമാണെന്നും ട്രമ്പ് പ്രതികരിച്ചു. രാജ്യം കെട്ട കാലത്തിലൂടെ കടന്നുപോകുകയാണെന്നും ട്രമ്പ് വിമര്‍ശിച്ചു.

2024ല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഡൊണാള്‍ഡ് ട്രമ്പ് എത്താന്‍ സാധ്യതയുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവരുന്ന ഘട്ടത്തില്‍ കൂടിയായിരുന്നു എഫ്ബിഐ റെയ്ഡ്. ട്രമ്പ് പ്രസിഡന്റായിരുന്ന ഘട്ടത്തില്‍ FBI ഡയറക്ടറായി നിയമിച്ച ക്രിസ്റ്റഫര്‍ റേ കസേരയില്‍ തുടരുമ്പോള്‍ കൂടിയായിരുന്നു റെയ്ഡ്. FBI പരിശോധന ട്രമ്പിന്റെ രാഷ്ട്രീയ ഭാവിക്കും പാര്‍ട്ടിക്കുളളിലും തിരിച്ചടി നല്‍കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News