
12,000 രൂപയില്‍ കുറഞ്ഞ ചൈനീസ് മൊബൈല്‍ ഫോണുകള്‍ ഇന്ത്യ നിരോധിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.വിലകുറഞ്ഞ മൊബൈല്‍ ഫോണുകളുടെ വിപണിയില്‍ നിന്നും ചൈനീസ് കമ്പനികളെ ഒഴിവാക്കുകയാണ് ലക്ഷ്യം.തീരുമാനം നടപ്പിലാക്കുകയാണെങ്കില്‍ ഷവോമിയും റിയല്‍മീയും ഉള്‍പ്പെടെയുളള ചൈനീസ് ബ്രാന്‍ഡുകള്‍ക്ക് വന്‍ തിരിച്ചടിയാകും.
ഇന്ത്യയില്‍ വിറ്റഴിക്കുന്ന ഫോണുകളില്‍ മൂന്നിലൊന്ന് 12000 രൂപയില്‍ താഴെ വിലയുള്ള വിഭാഗത്തില്‍ പെട്ടവയാണ്.അക്കൂട്ടത്തില്‍ 80 ശതമാനവും ചൈനീസ് കമ്പനികളുടെ ഫോണുകളാണ് വില്‍പനയിലുള്ളത്. ഇന്ത്യയിലെ എന്‍ട്രി ലെവല്‍ ഫോണുകളുടെ വിപണിയില്‍ നിന്ന് വലിയ വരുമാനമാണ് ഷാവോമിയും സമാന ബ്രാന്‍ഡുകളും നേടുന്നത് .
ചൈനയില്‍ കോവിഡ് പ്രതിസന്ധിമൂലമുള്ള വെല്ലുവിളികള്‍ക്കിടയിലും ഇന്ത്യയില്‍ നിന്ന് വരുമാനം നേടാന്‍ ഈ കമ്പനികള്‍ക്ക് സാധിച്ചിരുന്നു.12000 രൂപയില്‍ താഴെ വിലയുള്ള ഫോണുകള്‍ ഇറക്കുന്നതില്‍ നിന്ന് ചൈനീസ് കമ്പനികളെ മാത്രമാണ് വിലക്കുക എന്നാണ് സൂചന . ഇത് ഇന്ത്യന്‍ നിര്‍മാതാക്കള്‍ക്ക് ഗുണം ചെയ്യും എന്നും സര്‍ക്കാര്‍ കരുതുന്നു. അതേ സമയം നോക്കിയ ഉള്‍പ്പടെയുള്ള ബ്രാന്‍ഡുകളെയും ഈ നീക്കം ബാധിച്ചേക്കില്ല.
ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കങ്ങളുടെ പശ്ചാത്തലത്തില്‍ 2020 മുതല്‍ തന്നെ ഇന്ത്യ, ചൈനീസ് കമ്പനികള്‍ക്കെതിരെ നിയന്ത്രങ്ങളും നടപടികളും കടുപ്പിച്ചിട്ടുണ്ട്. സുരക്ഷാ പ്രശ്‌നങ്ങളുള്ളതിനാല്‍ ഇന്ത്യയില്‍ ലഭ്യമായിരുന്ന നിരവധി ചൈനീസ് ആപ്പുകള്‍ ഇന്ത്യ നിരോധിച്ചിരുന്നു.ഇത് കൂടാതെ , ചൈനീസ് കമ്പനികളായ ഷാവോമി, വിവോ, ഓപ്പോ തുടങ്ങിയ സ്ഥാപനങ്ങള്‍ക്കെതിരെ സാമ്പത്തിക വെട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here