Bihar : ബിഹാറിൽ പുതിയ സർക്കാരിന്‍റെ സത്യപ്രതിജ്ഞ നാളെ

ബിഹാറില്‍ (bihar) ബിജെപിക്ക് കനത്ത തിരിച്ചടി. എന്‍ഡിഎ വിട്ട് ജെഡിയു.എന്‍ഡിഎ (nda) സഖ്യം വിടുന്നുവെന്ന് എംഎല്‍എമാരുടെ യോഗത്തില്‍ നിതീഷ്കുമാര്‍ (nitish kumar) പറഞ്ഞു. തേജസ്വി യാദവിനൊപ്പം നിതീഷ് കുമാര്‍ രാജ് ഭവനിലെത്തി. ഗവര്‍ണറെ കണ്ട് രാജിക്കത്ത് കൈമാറി. പാര്‍ട്ടി തീരുമാനം അനുസരിച്ചാണ് ബിജെപി ബന്ധം അവസാനിപ്പിച്ചതെന്ന് നിതീഷ് കുമാര്‍ പ്രതികരിച്ചു.

ഗവര്‍ണറെ കണ്ട ശേഷം നിതീഷ് കുമാര്‍ നേരെ പോയത് റാബ്റി ദേവിയുടെ വസതിയിലേക്കാണ്. പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ 160 എംഎല്‍എമാരുടെ പിന്തുണ അവകാശപ്പെടുന്ന കത്തുമായി നിതീഷ് കുമാര്‍ തേജസ്വി യാദവിനൊപ്പം പിന്നീട് ഗവര്‍ണറെ കാണും.പുതിയ സര്‍ക്കാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

ബിജെപി കിസാൻമോർച്ച നേതാവ് ശ്രീകാന്ത് ത്യാഗി അറസ്റ്റിൽ

നോയിഡയിൽ വൃക്ഷത്തൈ നടുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ അയൽക്കാരിയായ സ്ത്രീയെ കയ്യേറ്റം ചെയ്യുകയും അപമാനിക്കുകയും ചെയ്ത കേസിൽ ബിജെപി കിസാൻമോർച്ച നേതാവ് ശ്രീകാന്ത് ത്യാഗി അറസ്റ്റിൽ. ഒളിവിൽ പോയ ഇയാളെ മീററ്റിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.

കോളേജ് ക്യാംപസിനുള്ളിൽ ജിമ്മും എടിഎമ്മും വേണമെന്നാവശ്യം

കോളേജ് ക്യാംപസിനുള്ളിൽ ജിമ്മും എടിഎമ്മും വേണമെന്നാവശ്യപ്പെട്ട് പെൺകുട്ടികളുടെ പ്രതിഷേധം. വാട്ടർ ടാങ്കിന് മുകളിൽ കയറി വിദ്യാർത്ഥിനികൾ സമരം ചെയ്തതോടെ ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് ഉറപ്പ് നൽകി കോളേജ് അധികൃതർ. രാജസ്ഥാനിലെ ജയ്പൂരിലെ മഹാറാണി കോളേജിലാണ് സംഭവം.

എസ്.എസ്.എൽ.വി-ഡി 1 ഉപഗ്രഹ വിക്ഷേപണം പരാജയപ്പെട്ടത് പ്രത്യേക കമ്മിറ്റി പഠിക്കും

ഇന്ത്യയുടെ പ്രഥമ എസ്.എസ്.എൽ.വി-ഡി 1 ഉപഗ്രഹ വിക്ഷേപണം പരാജയപ്പെട്ടത് പ്രത്യേക കമ്മിറ്റി പഠിക്കുമെന്ന് ഐ.എസ്.ആർ.ഒ. സാങ്കേതിക തകരാർ പരിഹരിച്ച് നാലു മാസത്തിനകം പുതിയ വിക്ഷേപണം നടത്തുമെന്നാണ് പ്രഖ്യാപനം.

ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ രണ്ട് ഇടത്ത് ഏറ്റുമുട്ടൽ

ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ രണ്ട് ഇടത്ത് ഏറ്റുമുട്ടൽ. അരുണാചൽ പ്രദേശിലെ പാങ്‌സൗ ചുരത്തിലും നാഗാലാൻഡിലെ നോക്ലക് ജില്ലയിലുമാണ് വെടിവയ്പ്പ് നടന്നത്. തീവ്രവാദ ഗ്രൂപ്പുകൾ സ്വാതന്ത്ര്യദിന ആഘോഷങ്ങൾ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്തതിന് തൊട്ടുപിന്നാലെയാണിത് വെടിവയ്പ്പ്.

കാമുകനെ കഴുത്തറുത്ത് കൊലപ്പെടുത്തി

കാമുകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ട്രോളി ബാഗിൽ കൊണ്ടുപോകുന്നതിനിടെ യുവതി പിടിയിൽ. ഉത്തർപ്രദേശ് സ്വദേശി പ്രീതി ശർമയാണ് പൊലീസ് പിടികുടിയത്. ഭർത്താവുമായി വേർപിരിഞ്ഞതിനെ തുടർന്ന് 23കാരനായ ഫിറോസ് അലിയ്ക്കൊപ്പമാണ് യുവതി താമസിച്ചിരുന്നത്. വിവാഹം കഴിക്കാൻ ഫിറോസ് സമ്മതിക്കതാണ് കൊലപാതകത്തിലേക്കു നയിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News