Pinarayi Vijayan : വികസന – ക്ഷേമ പദ്ധതികള്‍ നടപ്പാക്കുക ലക്ഷ്യം : മുഖ്യമന്ത്രി

ഓരോ ജനതയ്ക്കും ഓരോ ദേശത്തിനും അവരുടേതായ സംഗീതം ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ (Pinarayi Vijayan). തിരുവനന്തപുരത്ത് പട്ടികവര്‍ഗ്ഗ വികസന വകുപ്പ് സംഘടിപ്പിച്ച തദ്ദേശീയ ജനതയുടെ അന്തര്‍ദേശീയ ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഗോത്ര സമൂഹത്തിൻ്റെ സംഗീതം ലോകത്തിന് മുന്നിൽ എത്തിച്ച കലാകാരിയാണ് നഞ്ചിയമ്മയെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

പട്ടികവർഗ്ഗ കുടുംബങ്ങളുടെ സാമൂഹ്യവും സാമ്പത്തികമായ സുരക്ഷ ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യം. പട്ടികജാതി പട്ടികവർഗ വിഭാഗത്തിൻ്റെ ഭാവി മുന്നിൽ കണ്ടുള്ള പ്രവർത്തനമാണ് സർക്കാർ നടത്തുന്നതെന്നും വികസന പദ്ധതികളും ക്ഷേമപദ്ധതികളും ഒരുപോലെ നടപ്പിലാക്കി നാടിൻ്റെ പുരോഗതിയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയെ സർവകലാശാലകളുടെ വിസിറ്റർ ആക്കണം; ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷന്റെ ശുപാർശ

മുഖ്യമന്ത്രിയെ സർവകലാശാലകളുടെ വിസിറ്റർ ആക്കണമെന്ന് ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷന്റെ ശുപാർശ. മലബാർ മേഖലയിൽ കോളേജുകളുടെ എണ്ണം കൂട്ടണമെന്നും എല്ലാ സർവകലാശാലകൾക്കും പൊതു അക്കാദമിക് കലണ്ടർ കൊണ്ട് വരണമെന്നും കോളേജ് അധ്യാപകരുടെ പെൻഷൻ പ്രായം 60 ആക്കണമെന്നും ശുപാർശയുണ്ട്.

റിപ്പോർട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഏറ്റുവാങ്ങി.മുൻ വൈസ് ചാൻസലർ ശ്യാം ബി മേനോന്റെ അധ്യക്ഷതയിലുള്ള 7 അംഗ ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷന്റെ ശുപാർശകളാണ് സർക്കാരിന്ന് സമർപ്പിച്ചത്. അതോടൊപ്പം സർക്കാർ നിയോഗിച്ച സർവ്വകലാശാല നിയമ പരിഷ്‌കരണ കമ്മീഷന്റെയും പരീക്ഷ പരിഷ്‌കരണ കമ്മീഷന്റെയും റിപ്പോർട്ടുകളും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഏറ്റുവാങ്ങി.

ഉന്നത വിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്ക് വഴിവയ്ക്കുന്ന ശുപാർശകളാണ് പരിഷ്‌കരണ കമ്മീഷൻ നൽകിയിരിക്കുന്നത്. നിലവിലെ കോഴ്‌സുകളിൽ സീറ്റ് വർധിപ്പിക്കുക, മലബാർ മേഖലയിൽ കോളേജുകളുടെ എണ്ണം കൂട്ടുക, ഗവേഷണത്തിൽ എസ് സി,എസ് ടി സംവരണം ഉറപ്പാക്കണം.

ട്രാൻസ് ജെൻഡർ , ഭിന്നശേഷി വിദ്യാർത്ഥികൾക്കും സീറ്റുകൾ വർദ്ധിപ്പിക്കണമെന്നും ശുപാർശയിലുണ്ട്.18 – 23 നും ഇടയിൽ പ്രായമുള്ള 60 ശതമാനം പേർക്ക് പത്ത് വർഷത്തിനുള്ളിൽ ഉന്നത വിദ്യാഭ്യാസം ഉറപ്പാക്കണം. 2036 ഓടെ ഇത് 75 ശതമാനമാക്കണം. എല്ലാ സർവകലാശാലകൾക്കും പൊതു അക്കാദമിക് കലണ്ടർ ഉറപ്പാക്കണം. ഗസ്റ്റ് ലക്ചറർമാരെ ഒഴിവാക്കി സ്ഥിരം നിയമനം നടത്തണമെന്നും ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷന്റെ ശുപാർശയിൽ പറയുന്നു. കോളേജ് അധ്യാപകരുടെ പെൻഷൻ പ്രായം 60 ആക്കണമെന്നും ശുപാർശയുണ്ട്.

മുഖ്യമന്ത്രിയെ സർവകലാശാലകളുടെ വിസിറ്റർ ആക്കണമെന്നും ഓരോ സർവകലാശാലക്കും വെവ്വേറെ ചാൻസിലറും വി സി യുടെ കാലാവധി 5 വർഷമാക്കണം. ഉന്നത വിദ്യാഭ്യാസത്തിനുള്ള സർക്കാർ വിഹിതം ഓരോ വർഷവും 12 ശതമാനം വർധിപ്പിക്കണമെന്നും ശുപാർശ ചെയ്യുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News