Thrissur: നാലു വയസുകാരന് രണ്ടാനച്ഛന്റെ ക്രൂര മര്‍ദനം

ഉറങ്ങാന്‍ സമ്മതിച്ചില്ലെന്ന് ആരോപിച്ച് തൃശൂര്‍ കേച്ചേരി തൂവാനൂരില്‍ 4 വയസുകാരന് രണ്ടാനച്ഛന്റെ ക്രൂര മര്‍ദനം. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കേസ് എടുക്കാന്‍ CWC ചെയര്‍പേഴ്‌സണ്‍ അഡ്വക്കറ്റ് നിമ്മി ബിനോയ് കുന്നംകുളം പൊലീസിന് നിര്‍ദേശം നല്‍കി. തൃപ്രയാര്‍ സ്വദേശി പ്രസാദ് ആണ് കുട്ടിയെ മര്‍ദിച്ചത്

പാലക്കാട് സ്വദേശിയായ യുവതിയുടെ 4 വയസുള്ള കുട്ടിക്ക് നേരെആണ് ക്രൂര മര്‍ദനം. തൃപ്രയാര്‍ സ്വദേശിയായ പ്രസാദും യുവതിയും തൂവാനൂരില്‍ താമസിച്ച് വരികയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി കടുത്ത പനിയായിരുന്നു കുട്ടിക്ക്. ഇടവിട്ട് കുട്ടി കരഞ്ഞിരുന്നു. ഉറങ്ങാന്‍ അനുവദിച്ചില്ലെന്ന് പറഞ്ഞാണ് തെങ്ങിന്‍ മടല്‍ കൊണ്ട് കുട്ടിയെ പ്രസാദ് ആക്രമിച്ചത്.

തലയ്ക്കും മുഖത്തും പരിക്കേറ്റ കുട്ടിയെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. CWC ചെയര്‍പേഴ്‌സണ്‍ അഡ്വ. നിമ്മി ബിനോയ് ആശുപത്രിയിലെത്തി വിവരങ്ങള്‍ തേടി സംഭവത്തില്‍ പ്രസാദിനെ കുന്നംകുളം പോലീസ് കസ്റ്റഡിയിലെടുത്തു കുട്ടിയെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News