Madhyapradesh: ഗര്‍ഭധാരണത്തിന് ചികിത്സ നല്‍കാമെന്ന് വാഗ്ദാനം; ശേഷം പീഡനം; ‘മിർച്ചി ബാബ’ അറസ്റ്റിൽ

മധ്യപ്രദേശിൽ(madhyapradesh) ബലാത്സംഗക്കേസിൽ മിർച്ചി ബാബ(mirchi baba) എന്നറിയപ്പെടുന്ന ആധ്യാത്മികഗുരു ബാബ വൈരാഗ്യാനന്ദ ഗിരിയെ പൊലീസ് അറസ്റ്റ്(arrest) ‌ചെയ്തു.

ലഹരിമരുന്നു നൽകി ബോധം കെടുത്തിയതിനു ശേഷം വൈരാഗ്യാനന്ദ ഗിരി ബലാത്സംഗം ചെയ്‍തെന്ന അതിജീവിതയുടെ പരാതിയിലാണ് അറസ്റ്റ്. മധ്യവയസ്‌കയായ സ്ത്രീയാണ് ‘മിർച്ചി ബാബ’ ക്കെതിരെ പരാതി നൽകിയതെന്നും ഐപിസി 376 അനുസരിച്ച് ബലാല്‍സംഗത്തിനു കേസെടുത്തെന്നും എസിപി നിധി സക്‌സേന ഭോപാലിൽ മാധ്യമങ്ങളോട് പറഞ്ഞു.

ഗര്‍ഭധാരണത്തിന് ചികില്‍സ നല്‍കാമെന്നു വൈരാഗ്യാനന്ദ ഗിരി ഇവർക്ക് വാഗ്‍ദാനം നൽകിയിരുന്നു. ജൂലൈയില്‍ ആണ് ഇവർ ചികിത്സയ്ക്കായി ‘മിർച്ചി ബാബ’ യുടെ ആശ്രമത്തിൽ എത്തിയത്. ലഹരിമരുന്നു കലർത്തിയ ഗുളികകൾ നൽകി.

ശേഷം ഇത് കഴിച്ചാൽ ഫലമുണ്ടാകുമെന്നു ബാബ പറഞ്ഞെന്നും ബോധം മറഞ്ഞശേഷം ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും അതിജീവിതയുടെ പരാതിയിൽ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News