
സൗന്ദര്യ വര്‍ധനത്തിന് അരിപ്പൊടി ഉപയോഗിക്കുന്നത് കേട്ടിട്ടുണ്ടോ? സംശയിക്കേണ്ട. നമ്മള്‍ പുട്ടുണ്ടാക്കാനും അപ്പമുണ്ടാക്കാനും ഒക്കെ ഉപയോഗിക്കുന്ന അരിപ്പൊടി തന്നെ. അരിപ്പൊടി ഉപയോഗിച്ച് 5 സൗന്ദര്യവര്‍ധക ചികിത്സയുണ്ട്. ഇത് വളരെ മികച്ച ഫലം തരുമെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. അരിപ്പൊടി ഉപയോഗിച്ചുള്ള ബ്യൂട്ടി പാക്ക് ചത്തകോശങ്ങളെ നീക്കം ചെയ്യുകയും തൊലിക്ക് തെളിച്ചം നല്‍കുകയും ചെയ്യുന്നു. അരിപ്പൊടി ഉപയോഗിച്ച് ചെയ്യാവുന്ന അഞ്ച് സൗന്ദര്യ വര്‍ധക മുറകളെ കുറിച്ച് അറിയാം.
1. അരിപ്പൊടിയും തേനും ഓട്‌സും ഉപയോഗിച്ചുള്ള ട്രീറ്റ്‌മെന്റ്
ആവശ്യമുള്ള വസ്തുക്കള്‍
അരിപ്പൊടി – 1 ടേബിള്‍ സ്പൂണ്‍
തേന്‍ – 1 ടേബിള്‍ സ്പൂണ്‍
ഓട്‌സ് – അര ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
വൃത്തിയുള്ള ഒരു ചെറിയ ബൗള്‍ എടുക്കുക. അരിപ്പൊടിയും ഓട്‌സും മേല്‍പറഞ്ഞ അളവില്‍ അതിലിട്ട് ഒന്നര ടീസ്പൂണ്‍ വരെ തേന്‍ ചേര്‍ത്ത് നന്നായി ഇളക്കി ചേര്‍ത്ത് പേസ്റ്റ് രൂപത്തിലുള്ള മിശ്രിതം ആക്കുക.
ഉപയോഗം
ഈ മിശ്രിതം മുഖത്ത് വട്ടത്തില്‍ തേച്ചു പിടിപ്പിക്കണം. 20-25 മിനുട്ട് വരെ ഇത് അങ്ങനെ തന്നെ വച്ച ശേഷം തണുത്ത ശുദ്ധവെള്ളം കൊണ്ട് കഴുകിക്കളയുക. ഇത് ചത്തകോശങ്ങളെ നീക്കം ചെയ്യുകയും ചര്‍മ്മത്തിന് കൂടുതല്‍ തിളക്കം നല്‍കുകയും ചെയ്യുന്നു.
2. അരിപ്പൊടിയും തേയില വെള്ളവും തേനും
അവശ്യ വസ്തുക്കള്‍
അരിപ്പൊടി – 2 ടേബിള്‍ സ്പൂണ്‍
തേയില വെള്ളം – 1 ചെറിയ കപ്പില്‍
തേന്‍ – 1 ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ഒരു ചെറിയ ബൗളില്‍ ഈ മൂന്നു വസ്തുക്കളും ഒരുമിച്ചു ചേര്‍ത്ത് നന്നായി ഇളക്കി പേസ്റ്റ് രൂപത്തിലാക്കുക. എന്നിട്ട് മുഖത്തു തേച്ച് 25 മിനുട്ടു വരെ വച്ച ശേഷം തണുത്ത ശുദ്ധവെള്ളത്തില്‍ കഴുകിക്കളയുക.
3. അരിപ്പൊടി, കുകുംബര്‍ ജ്യൂസ്, നാരങ്ങാനീര്
അരിപ്പൊടി – 1 ടേബിള്‍ സ്പൂണ്‍
കുകുംബര്‍ ജ്യൂസ് – 1 ടേബിള്‍ സ്പൂണ്‍
നാരങ്ങാനീര് – 1 ടേബിള്‍ സ്പൂണ്‍
ഒരു ചെറിയ ബൗളില്‍ അരിപ്പൊടിയും കുകുംബര്‍ ജ്യൂസും നാരങ്ങാനീരും ചേര്‍ത്ത് പേസ്റ്റ് രൂപത്തില്‍ മിശ്രിതമാക്കുക. മുഖത്തു പുരട്ടി 15 മുതല്‍ 20 മിനുട്ട് വരെ വയ്ക്കുക. എന്നിട്ട് ശുദ്ധമായ തണുത്തവെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. ഈ ട്രീറ്റ്‌മെന്റ് ചര്‍മ്മത്തിലെ പാടുകള്‍ നീക്കുകയും കാണാന്‍ ഭംഗിയേറ്റുകയും ചെയ്യും.
4. അരിപ്പൊടി, തേങ്ങാപ്പാല്‍, മഞ്ഞള്‍പൊടി
അരിപ്പൊടി – 1 ടേബിള്‍ സ്പൂണ്‍
തേങ്ങാപ്പാല്‍ – 1 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി – ഒരു നുള്ള്
ഒരു ചെറിയ ബൗളില്‍ എല്ലാം ഒരേ അളവില്‍ എടുത്ത് മിശ്രിതമാക്കുക. മുഖത്ത് തേച്ച് 20 മുതല്‍ 25 മിനുട്ട് വരെ അതേപടി വയ്ക്കുക. തുടര്‍ന്ന് ശുദ്ധമായ തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. കൂടുതല്‍ തിളങ്ങുന്ന ചര്‍മം നിങ്ങള്‍ക്ക് സ്വന്തമാകും.
5. അരിപ്പൊടി, ഓറഞ്ച്, ആപ്പിള്‍, ചെറി, കട്ടിതൈര്
അരിപ്പൊടി – 2 ടേബിള്‍ സ്പൂണ്‍
ഓറഞ്ച് – 2-3 അല്ലി
ആപ്പിള്‍ – 2-3 കഷണം
ചെറി – 2-3 എണ്ണം
കട്ടിതൈര് – രണ്ടര ടീസ്പൂണ്‍
ഒരു ചെറിയ ബൗളില്‍ അരിപ്പൊടിയും ഓറഞ്ചും ആപ്പിളും ചെറിയും കട്ടിതൈരും ചേര്‍ത്ത് കട്ടിയുള്ള പേസ്റ്റ് രൂപത്തിലാക്കുക. ഇത് മുഖത്ത് വട്ടത്തില്‍ തേച്ചുപിടിപ്പിച്ച് അരമണിക്കൂര്‍ വരെ സൂക്ഷിക്കുക. എന്നിട്ട് ശുദ്ധമായ തണുത്തവെള്ളത്തില്‍ കഴുകുക. വളരെയധികം ആന്‍ഡി ഓക്‌സിഡന്റ് ഫലം നല്‍കുന്നതാണ് ഈ പായ്ക്ക്. ചര്‍മത്തിന്റെ മങ്ങിയ രൂപം മാറ്റി മുഖത്തിന് കൂടുതല്‍ തെളിച്ചം നല്‍കുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here