Kunchako Boban: അതുകൊണ്ടാണല്ലോ എന്റെ എല്ലിന്റെ എണ്ണം കൂടാത്തതും പല്ലിന്റെ എണ്ണം കുറയാത്തതും; രസകരമായ മറുപടിയുമായി ചാക്കോച്ചന്‍

ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ താരം ചാക്കോച്ചനാണ് (Kunchako Boban) . ന്നാ താന്‍ കേസ് കൊട് ( nna than case kodu, ) എന്ന ചിത്രത്തിലെ കുഞ്ചാക്കോബോബന്റെ ഒരു വീഡിയോ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.

ഇപ്പോള്‍ കൈരളി ന്യൂസിന് ചാക്കോച്ചന്‍ നല്‍കിയ ഒരു അഭിമുഖത്തിലെ ചാക്കോച്ചന്റെ ഡയലോഗ് ഇപ്പോള്‍ ഏറെ ശ്രദ്ധയാകര്‍ഷിക്കുകയാണ്. സിനിമകളിൽ ഇന്‍റിമസി രംഗങ്ങൾ അഭിനയിക്കുന്നതിനെ കുറിച്ച് ആയിരുന്നു അവതാരികയുടെ ചോദ്യം. ഇത്തരത്തിൽ രംഗങ്ങളിൽ അഭിനയിക്കുമ്പോൾ ഭാര്യ പൊസസീവ് ആകാറുണ്ടോ എന്നും അല്ലെങ്കിൽ അത്തരം എന്തെങ്കിലും പ്രശ്നങ്ങൾ ലൈഫിൽ ഉണ്ടാകാറുണ്ടോ എന്നായിരുന്നു ചോദ്യം.

എന്നാൽ അതിനെല്ലാം രസകരമായ ഒരു മറുപടിയാണ് ചാക്കോച്ചൻ നൽകിയിരിക്കുന്നത്. എന്റെ ജീവിതത്തിൽ സിനിമയെ സിനിമയായും ജീവിതത്തെ ജീവിതമായും കാണാൻ എന്റെ ഭാര്യക്ക് കഴിയുമെന്നും അത്തരത്തിൽ അഭിനയിക്കുന്നത് കൊണ്ട് യാതൊരു പ്രശ്നവും ഇല്ലെന്നും ചാക്കോച്ചൻ പറയുന്നു.

ഞാൻ അത്തരം രംഗങ്ങളിൽ അഭിനയിക്കുന്നത് കൊണ്ട് ഭാര്യക്ക് ഒരു പ്രശ്നവുമില്ലെന്നും അതുകൊണ്ടാണ് തന്റെ എല്ലിന്റെ എണ്ണം കൂടാത്തത് ഒന്നും പല്ലിന്‍റെ എണ്ണം കുറയാത്തതുമെന്നും രസകരമായി തന്നെ ചാക്കോച്ചൻ പറയുന്നു. താൻ ഇപ്പോൾ വരുന്നത് ഇപ്പോൾ വരുന്നത് തന്റെ ഭാര്യയുടെ അടുത്ത് നിന്നാണ്… തന്റെ സ്വന്തം ഭാര്യയുടെ അടുത്ത് നിന്നാണെന്നും ചാക്കോച്ചൻ പറയുന്നു.

അത്തരം സിനിമകളില്‍ അഭിനയിച്ചു കഴിഞ്ഞ് ഇത്രയും നാൾ കഴിഞ്ഞിട്ടും ഞാൻ എന്റെ ഭാര്യയോടൊപ്പം ഞാന്‍ സന്തോഷത്തോടെയാണ് ജീവിക്കുന്നത്. ഞങ്ങൾക്കിടയിൽ യാതൊരു പ്രശ്നവുമില്ല എന്നും  ചിരിച്ചുകൊണ്ട് ചാക്കോച്ചന്‍ മറുപടി നല്‍കി.

ന്നാ താൻ കേസുകൊട് എന്ന് മലയാള ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കൈരളിക്ക് നൽകിയ ഒരു ഇന്റർവ്യൂവിൽ ആണ് ചാക്കോച്ചന്റെ രസകരമായ ഈ മറുപടി

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News