Chess Olympiad : ലോക ചെസ് ഒളിമ്പ്യാഡിൽ ഓപ്പൺ – വനിതാ വിഭാഗങ്ങളിൽ ഇന്ത്യക്ക് വെങ്കലം

ചെന്നൈയിലെ മാമല്ലപുരത്ത് നടന്ന ലോക ചെസ് ഒളിമ്പ്യാഡിൽ ഓപ്പൺ – വനിതാ വിഭാഗങ്ങളിൽ ഇന്ത്യക്ക് വെങ്കലം. ഓപ്പൺ വിഭാഗത്തിൽ മലയാളി താരം തൃശൂരുകാരൻ നിഹാൽ സരിൻ ഉൾപ്പെട്ട ഇന്ത്യൻ ബി ടീമാണ് വെങ്കലം നേടിയത്.

2020 ൽ സ്വർണവും 2021 ൽ വെങ്കലവും നേടിയ ഇന്ത്യയുടെ തുടർച്ചയായ മൂന്നാം മെഡലാണ്. വനിതാ വിഭാഗത്തിൽ ഇന്ത്യൻ എ ടീമിനാണ് വെങ്കലം. ഓപ്പൺവിഭാഗത്തിൽ ഉസ്ബെക്കിസ്താൻ സ്വർണവും അർമീനിയ വെള്ളിയും നേടി.

വനിതാ വിഭാഗത്തിൽ ഉക്രെയ്നാണ് സ്വര്‍ണം. ഓപ്പൺവിഭാഗത്തിലെ ജേതാക്കൾക്ക് ഹാമിൽട്ടൺ റസ്സൽ ട്രോഫിയും വനിതാ വിഭാഗം ജേതാക്കൾക്ക് വേര മെഞ്ചിക്ക് ട്രോഫിയും സമ്മാനിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News