കൊടും കുറ്റവാളി സജിനെ കാപ്പ പ്രകാരം തടവിലാക്കി

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കൊടും കുറ്റവാളിയെ കാപ്പ് പ്രകാരം തടവിലാക്കി. 2015 മുതല്‍ കൊല്ലം സിറ്റി പരിധിയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ കൊലപാതകം, വധശ്രമം, നരഹത്യശ്രമം, അക്രമം, അടിപിടി, വീട്ടില്‍ അതിക്രമിച്ച് കയറി മാനഭംഗപ്പെടുത്തല്‍ തുടങ്ങി നിരവധി കേസുകളില്‍ പ്രതിയായ കിളികൊല്ലൂര്‍ ചേരിയില്‍ ചമ്പക്കുളത്ത് നക്ഷത്രനഗര്‍ 67 ല്‍ സജോഭവനത്തില്‍ സജിന്‍ (27)
ആണ് കിളികൊല്ലൂര്‍ പോലീസിന്റെ പിടിയിലായത്.

2015 മുതല്‍ 2022 വരെ തുടര്‍ച്ചയായി പത്ത് ക്രിമിനല്‍ കേസുകളില്‍ ഇയാള്‍ പ്രതിയായിട്ടുണ്ട്. 2016-ല്‍ കിളികൊല്ലൂര്‍ സ്റ്റേഷനില്‍ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചതിനും, കിളികൊല്ലൂര്‍ സ്റ്റേഷനില്‍ നരഹത്യാശ്രമത്തിനും, ഇരവിപുരം സ്റ്റേഷനില്‍ കൊലപാതകത്തിനും, 2018ല്‍ കൊല്ലം ഇസ്റ്റ് സ്റ്റേഷനില്‍ കവര്‍ച്ചാ നടത്തിയതിനും കിളികൊല്ലൂര്‍ സ്റ്റേഷനില്‍ നരഹത്യാശ്രമത്തിനും മാനഭംഗപ്പെടുത്തിയതിനും, 2019ല്‍ കിളികൊല്ലൂര്‍ സ്റ്റേഷനില്‍ രണ്ട് നരഹത്യാശ്രമത്തിനും 2020 ല്‍ കിളികൊല്ലൂര്‍ സ്റ്റേഷനില്‍ മാരകായുധം ഉപയോഗിച്ചുള്ള നരഹത്യാശ്രമത്തിനും 2021 ല്‍ കിളികൊല്ലൂര്‍ സ്റ്റേഷനില്‍ വധശ്രമത്തിനും 2022 ല്‍ ഇരവിപുരം സ്റ്റേഷനില്‍ മാരകായുധം ഉപയോഗിച്ച് അക്രമിച്ച് നരഹത്യാശ്രമം നടത്തിയതിനും
രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളില്‍ സജിന്‍ പ്രതിയാണ്.

കൊടുംകുറ്റവാളി കള്‍ക്കെതിരെ കാപ്പ ചുമത്തുന്നതിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി മെറിന്‍ ജോസഫ് ഐ.പി.എസ് ജില്ലാ കളക്ടറും ജില്ലാ മജിസ്‌ട്രേറ്റും കൂടിയായ അഫ്‌സാന പര്‍വീണ്‍ ഐ.എ.എസ്സ് ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കരുതല്‍ തടങ്കലിനുത്തരവായത്. കൊടും ക്രിമിനലു കള്‍ക്കെതിരെ നടപടിശക്തമാക്കുന്നതിന്റെ ഭാഗമായി ഇത്തരക്കാരെ പ്രത്യേകം നിരീക്ഷിക്കുന്നതിനായി ഓരോ പോലീസ് സ്റ്റേഷനിലും സബ് ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിട്ടുള്ളതായും അനുയോജ്യരായവര്‍ക്കെതിരെ കാപ്പ് നടപടികള്‍ അടിയന്തിരമായി സ്വീകരിക്കുന്നതാണെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

കിളികൊല്ലൂര്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വിനോദ്.കെ യുടെ നേതൃത്വത്തില്‍ എസ്സ്.ഐ മാരായ അനീഷ് എ.പി, സുധീര്‍, സിപിഒ മാരായ അനീഷ്, ശിവകുമാര്‍, സാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കരുതല്‍ തടങ്കലിനായി പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കയച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here