ഓണക്കിറ്റ്‌ വിതരണം 17 മുതൽ

സംസ്ഥാനത്ത്‌ ഓണക്കിറ്റ്‌ വിതരണം 17ന്‌ ആരംഭിക്കും. 92 ലക്ഷം റേഷൻ കാർഡ്‌ ഉടമകൾക്ക്‌ കിറ്റിന്‌ അർഹതയുണ്ടാകും.

തുണിസഞ്ചി ഉൾപ്പെടെ 14 ഇനങ്ങളാണ്‌ ഉളളത്‌. പായ്‌ക്കിങ്‌ ജോലികൾ വിവിധ കേന്ദ്രങ്ങളിലായി പുരോഗമിക്കുകയാണ്‌.

കിറ്റിന്‌ പുറമേ മഞ്ഞ കാർഡുകാർക്ക്‌ ഒരുകിലോ പഞ്ചസാര നൽകും. വെള്ള, നീല കാർഡുകാർക്ക്‌ കിലോയ്‌ക്ക്‌ 10.90 രൂപ നിരക്കിൽ പത്ത്‌ കിലോ അരിയും വിതരണം ചെയ്യുന്നുണ്ട്‌.

വികസന – ക്ഷേമ പദ്ധതികള്‍ നടപ്പാക്കുക ലക്ഷ്യം : മുഖ്യമന്ത്രി

ഓരോ ജനതയ്ക്കും ഓരോ ദേശത്തിനും അവരുടേതായ സംഗീതം ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ (Pinarayi Vijayan). തിരുവനന്തപുരത്ത് പട്ടികവര്‍ഗ്ഗ വികസന വകുപ്പ് സംഘടിപ്പിച്ച തദ്ദേശീയ ജനതയുടെ അന്തര്‍ദേശീയ ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗോത്ര സമൂഹത്തിൻ്റെ സംഗീതം ലോകത്തിന് മുന്നിൽ എത്തിച്ച കലാകാരിയാണ് നഞ്ചിയമ്മയെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
പട്ടികവർഗ്ഗ കുടുംബങ്ങളുടെ സാമൂഹ്യവും സാമ്പത്തികമായ സുരക്ഷ ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യം.

പട്ടികജാതി പട്ടികവർഗ വിഭാഗത്തിൻ്റെ ഭാവി മുന്നിൽ കണ്ടുള്ള പ്രവർത്തനമാണ് സർക്കാർ നടത്തുന്നതെന്നും വികസന പദ്ധതികളും ക്ഷേമപദ്ധതികളും ഒരുപോലെ നടപ്പിലാക്കി നാടിൻ്റെ പുരോഗതിയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here