”രാധാകൃഷ്ണന്‍ ചേട്ടോ എല്ലാം ശരിയാക്കിയിട്ടുണ്ട്’; വൈറലായി മേയറുടെ ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരത്തെ ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ ദുരിതാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുളള പ്രദേശവാസിയുടെ പരാതിയില്‍ ഉടനടി പരിഹാരം കണ്ടെത്തി മേയര്‍ ആര്യ രാജേന്ദ്രന്‍. തിരുവനന്തപുരം കോര്‍പ്പറേഷന് കീഴിലെ ഇഞ്ചക്കല്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ ശോചനീയാവനസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് രാധാകൃഷ്ണന്‍ എന്നയാള്‍ വാട്ട്‌സ് ആപ്പ് വഴി നല്‍കിയ പരാതിയിലാണ് മേയറുടെ നടപടി. ‘രാധാകൃഷ്ണന്‍ ചേട്ടോ എല്ലാം ശരിയാക്കിയിട്ടുണ്ട്. എന്നു തുടങ്ങുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മേയര്‍ ഈ വിവരം അറിയിച്ചത്.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

”രാധാകൃഷ്ണന്‍ ചേട്ടോ എല്ലാം ശരിയാക്കിയിട്ടുണ്ട്……ഇന്നലെ (8.8.22) രാവിലെ പതിനൊന്ന് മണിയോടെയാണ് ഈഞ്ചക്കലിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ ദുരിതാവസ്ഥ രാധാകൃഷ്ണന്‍ ചേട്ടന്‍ ശ്രദ്ധയില്‍പ്പെടുത്തുന്നത് ഉടന്‍ പ്രശ്‌നം പരിഹരിക്കാന്‍ വേണ്ട നിര്‍ദ്ദേശം നല്‍കി. ഇന്ന് രാവിലെ തന്നെ സ്ഥലം വൃത്തിയാക്കി ഉപയോഗയോഗ്യമാക്കിയിട്ടുണ്ട്. പിന്നെ ഒരു കാര്യം നമ്മള്‍ തന്നെയാണ് ഇത്തരം മാലിന്യ കൂമ്പാരങ്ങള്‍ സൃഷ്ടിക്കുന്നത്, ഇനിയെങ്കിലും ജാഗ്രതപുലര്‍ത്തണം. നഗരസഭയുടെ മാലിന്യ സംസ്‌കരണ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം … പൊതു ഇടങ്ങള്‍ നമ്മുടേത് കൂടിയാണ്. നഗരസഭ ഒപ്പമുണ്ടാകും”.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News