Mammootty: അറുപതുകാരനായ ടോം ക്രൂയിസിന്റെ ചിത്രവുമായി ഫെയ്‌സ്ബുക്ക് പേജ്; മമ്മൂക്കയുടെ ചിത്രങ്ങളുമായി ആറാടി മലയാളികള്‍

സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത് മമ്മൂക്കയുടെ ചിത്രങ്ങളാണ്. ഏഴുലക്ഷത്തിലേറെ പേര്‍ ലൈക്ക് ചെയ്ത ഒരു ചിത്രത്തിന് താഴെ മമ്മൂക്കയുടെ ചിത്രങ്ങള്‍കൊണ്ട് ആറാടുകയാണ് ആരാധകര്‍. ‘സിനിമ ഇന്‍ മീമംസ്’ എന്ന പേജ് 60 വയസ്സുള്ള ടോം ക്രൂയിസിന്റെ ചിത്രം പങ്കുവച്ചിരുന്നു. ഇതിന് താഴെയാണ് മലയാളികള്‍ മമ്മൂക്കയുടെ ചിത്രങ്ങള്‍കൊണ്ട് നിറഞ്ഞാടുന്നത്.

ഈ പ്രായത്തിലും അദ്ദേഹത്തിന്റെ സൗന്ദര്യവും ശരീരവും നോക്കൂവെന്നാണ് സിനിമ ഇന്‍ മീമംസ് പേജിലെ പോസ്റ്റിലെ ലക്ഷ്യം. ഈ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട മലയാളികള്‍ 70 കഴിഞ്ഞ മമ്മൂട്ടിയുടെ നല്ല കിടിലന്‍ ചിത്രങ്ങള്‍ കമന്റായി പോസ്റ്റ് ചെയ്യാനും ആരംഭിച്ചു. മമ്മൂട്ടിയുടെ ചിത്രങ്ങള്‍, അദ്ദേഹത്തിന്റെ സിനിമാജീവിതം, സൗന്ദര്യം, വയസ്സ് വെറും അക്കങ്ങള്‍ മാത്രമെന്ന് തെളിയിക്കുന്ന സംഭവങ്ങള്‍ അടക്കം വിവരിക്കുന്നവരെയും പോസ്റ്റില്‍ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News