
നാഷ്ണല്‍ ഹൈവേയിലെ കുഴി മൂടണമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെ കണ്ണില്‍ പൊടിയിട്ട് കരാറു കമ്പനി. റോഡ് റോളര്‍ പോലും ഉപയോഗിക്കാതെയാണ് ടാറിങ് നടത്തിയത്. കോള്‍ഡ് മിക്‌സ് ഉപയോഗിച്ചത് ശരിയായ രീതിയിലല്ലെന്നും. കരാറു കമ്പനിയെ കരിം പട്ടികയില്‍ പെടുത്താന്‍ ശുപാര്‍ശ ചെയ്‌തെന്നും തൃശൂര്‍ ജില്ലാ കളക്റ്റര്‍ വ്യക്തമാക്കി.
ഒന്നു തൊട്ടാല്‍ പൊളിഞ്ഞിളകുന്ന രീതിയിലാണ് കുഴിയടയ്ക്കല്‍. കോള്‍ഡ് മിക്‌സ് എന്നണ് മഴക്കാലത്ത് ടാര്‍ ചെയ്യുന്ന ഈ രീതിയുടെ പേര്. ഹൈക്കോടതി ഉത്തരവിനു പിന്നാലെയുള്ള കുഴിയടയ്ക്കലിനു വന്നപ്പോള്‍ റോഡ് റോളര്‍ എടുക്കാന്‍ വരെ മറന്നു. ദേശീയപാതയില്‍ കുഴിയടച്ചത് മേല്‍നോട്ടമില്ലാതെയാണെന്നും. കമ്പനിയെ കരിം പട്ടികയില്‍ പെടുത്താന്‍ എന്‍.എച്ച്.എ.ഐയോട് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ ഹരിത വി കുമാര പറഞ്ഞു
കുഴിയടയ്ക്കല്‍ അശാസ്ത്രീയമാണെന്നും. റോഡ് റോളര്‍ ഉപയോഗിച്ചാണ് ടാര്‍ മിശ്രിതം ഉറപ്പിക്കേണ്ടതെന്നും പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ ഹരീഷും വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here