കറുത്ത വംശജനെ കൊലപ്പെടുത്തിയ കേസില്‍ അച്ഛനും മകനുമുള്‍പ്പെടെ മൂന്നുപേര്‍ക്ക് ജീവപര്യന്തം

അഹമ്മദ് ആര്‍ബറി എന്ന കറുത്തവര്‍ഗക്കാരന്‍ വെടിയേറ്റ് കൊല്ലപ്പെട്ട കേസില്‍ വെളുത്ത വര്‍ഗക്കാരനായ അച്ഛനെയും മകനെയും അയല്‍വാസിയെയും ജീവപര്യന്തം ശിക്ഷിച്ചു ഫെഡറല്‍ കോടതി ഉത്തരവിട്ടു.ജോര്‍ജിയ സംസ്ഥാനത്ത് ഗ്ലെന്‍ കൗണ്ടിയിലെ ബ്രണ്‍സ് വിക്കില്‍ 2020 ഫെബ്രുവരി 23 നായിരുന്നു സംഭവം.

ആര്‍ബറിയുടെ കൊലപാതകം വംശീയ ആക്രമണമാണെന്നാണ് ഫെഡറല്‍ കോടതി കണ്ടെത്തിയത്.

പ്രതികളുടെ പണി നടന്നുകൊണ്ടിരുന്ന വീടിനുസമീപം ചുറ്റിക്കറങ്ങി കൊണ്ടിരുന്ന യുവാവ് മോഷ്ടാവ് എന്ന് കരുതിയാണ് നിറയൊഴിച്ചതെന്ന് പ്രതികള്‍ കോടതിയില്‍ വാദിച്ചു. ആര്‍ബറി നിരായുധനായിരുന്നുവെന്നും ആക്രമണത്തെ ചെറുക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.

ആര്‍ബറിയെ പ്രതികള്‍ വാഹനത്തില്‍ പിന്തുടര്‍ന്ന് വഴി ബ്ലോക്ക് ചെയ്തപ്പോള്‍ അവരില്‍ നിന്നും ഓടി രക്ഷപ്പെടാന്‍ യുവാവ് ശ്രമിച്ചു. പക്ഷെ വാഹനത്തില്‍ നിന്നും ഇറങ്ങിയ മകന്‍ ട്രാവിഡ് മെക്ക് മൈക്കിള്‍ ആര്‍ബറിക്കുനേരെ നിറയൊഴിക്കുകയായിരുന്നു. ഇതേ വാഹനത്തില്‍ പിതാവ് ഗ്രിഗറി മെക്ക് മൈക്കിളും ഉണ്ടായിരുന്നു. മറ്റൊരു വാഹനത്തില്‍ അയല്‍വാസി സംഭവം വീഡിയോ റെക്കോര്‍ഡ് ചെയ്യുകയും വീഡിയോ പിന്നീട് വൈറലാവുകയും ചെയ്തിരുന്നു.

ഗ്ലെന്‍ കൗണ്ടി പോലീസ് ഈ സംഭവത്തില്‍ രണ്ടുമാസത്തിലധികം നടപടികള്‍ ഒന്നും സ്വീകരിച്ചില്ല. പിന്നീട് പ്രതിഷേധം ശക്തിപ്പെട്ടതോടെ ജോര്‍ജിയ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ അച്ഛനെയും മകനെയും മെയ് മാസം അറസ്റ്റ് ചെയ്യുകയായിരുന്നു.ഈ കേസില്‍ കൗണ്ടി സുപ്പീരിയര്‍ കോടതി മൂന്നുപേര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. പിന്നീട് വംശീയ ആക്രമണമാണെന്ന് കണ്ടെത്തിയാണ് ഫെഡറല്‍ കോടതിയും ശിക്ഷ വിധിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News