സാമൂഹ്യ മാധ്യമങ്ങള്‍ വഴി പെണ്‍കുട്ടിയെ കഞ്ചാവ് വലിക്കാന്‍ പ്രേരിപ്പിച്ചു; യൂട്യൂബ് വ്‌ലോഗര്‍ അറസ്റ്റില്‍

സാമൂഹ്യ മാധ്യമങ്ങള്‍ വഴി പെണ്‍കുട്ടിയെ കഞ്ചാവ് വലിക്കാന്‍ പ്രേരിപ്പിച്ചതിന് യൂട്യൂബ് വ്‌ലോഗര്‍ അറസ്റ്റില്‍. മട്ടാഞ്ചേരി സ്വദേശി ഫ്രാന്‍സിസ് നെവിന്‍ അഗസ്റ്റിനെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്.ഫ്രാന്‍സിസിന്റെ വീട്ടില്‍ നിന്ന് കഞ്ചാവും പിടിച്ചെടുത്തു.

പെണ്‍കുട്ടിയും വ്ളോഗറും തമ്മിലുള്ള വീഡിയോ ചാറ്റ് കഴിഞ്ഞദിവസങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു.ഇതിന് പിന്നാലെയാണ് എക്സൈസ് സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയായിരുന്നു അന്വേഷണം.തുടര്‍ന്ന് മട്ടാഞ്ചേരിയിലെ വീട്ടിലെത്തി ഇയാളെ എക്‌സൈസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

വിശദമായ പരിശോധനയില്‍ ഇയാള്‍ കൈവശം വെച്ചിരുന്ന 2 ഗ്രൈം കഞ്ചാവും എക്‌സൈസ് പിടിച്ചെടുത്തു.യൂട്യൂബ് വ്‌ലോഗറും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും തമ്മിലുള്ള സംഭാഷണ ദൃശ്യം പുറത്തായതിന് പിന്നാലെ കാട്ടൂര്‍ പൊലീസും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.പെണ്‍കുട്ടിയെ കഞ്ചാവ് ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്ന ദൃശ്യം പ്രചരിപ്പിച്ചവര്‍ക്കെതിരെയും എക്‌സൈസ് കേസെടുത്തിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News