
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ (Narendra Modi) ആസ്തിയിൽ വർധനവ്. കഴിഞ്ഞ വർഷം 26.13 ലക്ഷം രൂപയായിരുന്ന പ്രധാനമന്ത്രിയുടെ ആസ്തി നടപ്പുവർഷം രണ്ട് കോടി 23 ലക്ഷം രൂപയായാണ് വർധിച്ചത്.
പ്രധാനമായും ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിച്ചിട്ടുള്ള തുക മാത്രമാണ് പ്രധാനമന്ത്രിയുടെ ആസ്തിയെന്നും പ്രധാനമന്ത്രിയുടെ പേരിലുണ്ടായിരുന്ന പൂർവിക സ്വത്തായി ലഭിച്ച ഗാന്ധിനഗറിലെ ഭൂമി ദാനം ചെയ്തതായുമാണ് ഏറ്റവും പുതിയ വിവരം.
സ്വന്തമായി വാഹനങ്ങൾ ഉടമസ്ഥതയിലില്ലാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മ്യുച്ച്വൽ ഫണ്ടുകൾ, ഷെയറുകൾ, ബോണ്ടുകൾ എന്നിവയുടെ രൂപത്തിലും ആസ്തികളില്ല.
1.73 ലക്ഷം രൂപ വിലമതിക്കുന്ന നാല് സ്വർണ മോതിരങ്ങളും ചേർത്ത് 2,23,82,504 രൂപയാണ് പ്രധാനമന്ത്രിയുടെ ആകെയുള്ള സ്വത്തുക്കളെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) വെബ്സൈറ്റ് അറിയിക്കുന്നു.
കുടുംബാംഗങ്ങളായ മൂന്ന് പേർക്ക് തുല്യ ഓഹരിയുള്ള ഗുജറാത്ത് ഗാന്ധിനഗറിലെ റെസിഡൻഷ്യൽ പ്ലോട്ട് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് സ്വന്തമാക്കിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here