Oman : ഒമാനിൽ ജോലി വാഗ്ദാനം ചെയ്ത് മലയാളികളെ പറ്റിച്ചു

ഒമാനിൽ ജോലി വാഗ്ദാനം ചെയ്ത് 21 മലയാളി യുവാക്കളെ പറ്റിച്ചതായി പരാതി.എറണാകുളം, തൃശൂർ ജില്ലകളിൽ നിന്നുള്ള 21 യുവാക്കളെയാണ് എറണാകുളം സ്വദേശിയുടെ നേതൃത്വത്തിലുള്ള സംഘം ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ചത്.

ഏപ്രിൽ 7 ന് ആണ് യുവാക്കളെ ഷംസുദീൻ എന്നയാൾ ഒമാനിലേക്ക് കൊണ്ടുവന്നത്.കൺസ്ട്രക്ഷൻ, ഹോസ്പിറ്റാലിറ്റി മേഖലകളിലാണ് ഇവർക്ക് ജോലി വാഗ്ദാനം ചെയ്തത്.

ഇന്ത്യയിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് ഓരോരുത്തരും 37500 രൂപയും നൽകിയിരുന്നുവെന്നും യുവാക്കൾ പറഞ്ഞു.ഒമാനിലെ ബിദിയയിൽ വലിയ പ്രയാസത്തിൽ ആണ് യുവാക്കൾ കഴിയുന്നത്.കൃത്യമായ ജോലിയോ താമസമോ ഭക്ഷണമോ നൽകിയില്ലെന്നു യുവാക്കൾ പറഞ്ഞു.

ജോലിയും പണവും ചോദിച്ചപ്പോൾ തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും യുവാക്കൾ പരാതിപ്പെട്ടു. ഒമാനിൽ യുവാക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.മജീഷ് എന്ന ഒരാളിലൂടെയാണ് ഷംസുദീൻ ഇവരെയെല്ലാം ചതിച്ചത്.

ഒമാനിൽ ജോലിക്കായി 35000 രൂപ മുതൽ 50000 രൂപ വരെ അടച്ച മുന്നൂറിലധികം പേരുണ്ടെന്നു യുവാക്കൾ പറഞ്ഞു.പരാതിയെ തുടർന്ന് മജീഷ് കേരളത്തിൽ പൊലീസ് കസ്റ്റഡിയിലാണെങ്കിലും ഷംസുദീൻ മസ്‌കറ്റിൽ തന്നെയുണ്ട്.

യുവാക്കൾക്ക് ആവശ്യമായ സഹായം നൽകാൻ ഇന്ത്യൻ എംബസി ഇടപെടണമെന്ന് പ്രവാസി ക്ഷേമ നിധി ബോർഡ് ഡയറക്ടർ
പി എം ജാബിർ ഇന്ത്യൻ എംബസിയോട് ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News