Kerala Assembly : സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം പ്രമാണിച്ച് പ്രത്യേക നിയമസഭ ചേരാനാകില്ല

സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷികം പ്രമാണിച്ച് പ്രത്യേക നിയമസഭ ചേരാനാകില്ലെന്ന് സര്‍ക്കാര്‍ പ്രതിപക്ഷത്തെ അറിയിച്ചു .പതിനാലാം തീയതി അർദ്ധരാത്രി നിയമസഭ കൂടണം എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആവശ്യം.

15ന് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ പങ്കെടുക്കാൻ മന്ത്രിമാർക്ക് മറ്റു ജില്ലകളിൽ പോകേണ്ട സാഹചര്യം ഉണ്ടെന്നും ആയതിനാൽ 14ന് നിയമസഭ കൂടാൻ ആകില്ലെന്നും മുഖ്യമന്ത്രി കത്തിലൂടെ പ്രതിപക്ഷ നേതാവിനെ അറിയിച്ചു.

ഗോത്രവര്‍ഗ ജനതയുടെ സംഗീതം ലോക ശ്രദ്ധയിലേയ്ക്കെത്തിച്ച നഞ്ചിയമ്മക്ക് കേരളത്തിന്റെ ആദരം

ദേശീയ അവാര്‍ഡ് ജേതാവ് നഞ്ചിയമ്മക്ക് സംസ്ഥാന സര്‍ക്കാരിന്റെ ആദരം. കേരളത്തിലെ ഗോത്രവര്‍ഗ ജനതയുടെ സംഗീത പാരമ്പര്യത്തെ ലോക ശ്രദ്ധയിലേയ്ക്കെത്തിച്ച ഗായികയാണ് നഞ്ചിയമ്മയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

വേദിയില്‍ നഞ്ചിയമ്മയുടെ പാട്ടിനെ ഹര്‍ഷാരവത്തോടെ കാണികള്‍ സ്വീകരിച്ചത്. പട്ടികവര്‍ഗവികസന വകുപ്പിന്റെ തദ്ദേശീയ ജനതയുടെ അന്തര്‍ദേശീയ ദിനം പരിപാടിയിലാണ് ഗോത്രകലാകാരി നഞ്ചിയമ്മ എത്തിയത്. മുഖ്യമന്ത്രി സര്‍ക്കാരിന്റെ ആദരം നല്‍കി.

ചടങ്ങില്‍ പട്ടികജാതി ക്ഷേമവകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ അധ്യക്ഷനായി. മന്ത്രിമാരായ വി.ശിവന്‍കുട്ടി, ജി.ആര്‍.അനില്‍,ആന്റണി രാജു, മേയര്‍ ആര്യാ രാജേന്ദ്രന്‍ തുടങ്ങി ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here