
പീഡനക്കേസ് പ്രതിയായ കോൺഗ്രസ് നേതാവ് പിടിയിലായി.കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ കൃഷ്ണകുമാറാണ് അറസ്റ്റിലായത്.സഹകരണ സംഘം ജീവനക്കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ഇദ്ദേഹം.കേസെടുത്തതിന് പിന്നാലെ കൃഷ്ണകുമാര്‍ ഒളിവിൽ പോയിരുന്നു.
വനിതാ സഹകരണസംഘം ജീവനക്കാരിയെ പീഡിപ്പിച്ച കേസിൽ കോൺഗ്രസ് നേതാവ് നൽകിയ മുൻകൂർജാമ്യ ഹർജി കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. കണ്ണൂർ കോർപ്പറേഷൻ കിഴുന്ന ഡിവിഷൻ കൗൺസിലറും കോൺഗ്രസ് എടക്കാട് മണ്ഡലം വൈസ് പ്രസിഡന്റുമായ പി വി കൃഷ്‌ണകുമാറിന്റെ ഹർജിയാണ് ജില്ലാ സെഷൻസ് കോടതി ജഡ്‌ജി ജോബിൻ ജോർജ് തള്ളിയത്.
പബ്ലിക് പ്രോസിക്യൂട്ടർ കെ അജിത്ത്‌കുമാറിന്റെ വാദം അംഗീകരിച്ചായിരുന്നു നടപടി. കോൺഗ്രസ് നിയന്ത്രണത്തിലുള്ള വനിതാ സഹകരണസംഘം ശാഖാ ഓഫീസിൽ ജൂലൈ 19നാണ് സംഭവം.
സംഘത്തിലെ മുൻ ജീവനക്കാരനായ കൃഷ്‌ണകുമാർ യുവതിയെ കടന്നുപിടിച്ചെന്നും എതിർത്തപ്പോൾ ബലംപ്രയോഗിച്ച് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നുമാണ് പരാതി. എടക്കാട് പൊലീസ് കേസെടുത്തതോടെ ഒളിവിൽപോയ പ്രതിയുടെ വീട്ടിലും ബന്ധുവീടുകളിലും പരിശോധന നടത്തിയിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here