
കേശവദാസപുരം കൊലക്കേസിലെ പ്രതി ആദം അലിയെ ഇന്ന് രാവിലെ തിരുവനന്തപുരത്ത് എത്തിക്കും. മെഡിക്കല്‍ കോളജ് സിഐയും സംഘവും ഇന്നലെ ചെന്നൈയില്‍ എത്തിയാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.തെളിവെടുപ്പു ഇന്നുണ്ടാകും.
ചെന്നൈയില്‍ നിന്ന് ഇന്നലെ രാത്രി എട്ടരയോടെ പുറപ്പെട്ട സംഘം ഇന്ന് രാവിലെ തിരുവനന്തപുരത്ത് എത്തുമെന്നാണ് വിവരം.തുടര്‍ന്ന് പ്രാഥമിക ചോദ്യം ചെയ്യലും തെളിവെടുപ്പും ഉണ്ടാകും. മെഡിക്കല്‍ പരിശോധനയും നടത്തേണ്ടതുണ്ട്. പ്രധാനമായും രണ്ട് കാര്യങ്ങളാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. ഒന്ന്, കൊലയ്ക്ക് മറ്റാരുടെയെങ്കിലും സഹായം ഉണ്ടായിരുന്നോ ?രണ്ട്, കരുതിക്കൂട്ടിയുള്ള കൊലപാതകം ആയിരുന്നോ ?. ഇക്കാര്യങ്ങളില്‍ ഇന്ന് തന്നെ വ്യക്തത വരുത്താനാകും അന്വേഷണ സംഘത്തിന്റെ ശ്രമം.
കൊല്ലപ്പെട്ട മനോരമയുടെ ദേഹത്ത് ഉണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ പ്രതിയില്‍ നിന്ന് കണ്ടെടുത്തു എന്നാണ് സൂചന..ൃ തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് ആദം അലിയെ ചെന്നൈയില്‍ നിന്ന് ആര്‍പിഎഫ് സംഘം പിടികൂടിയത്. കൊലപാതകം നടത്തിയ ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ കേരള പോലീസിന്റെ നിര്‍ദേശ പ്രകാരമാണ് ആര്‍ പി എഫ് കസ്റ്റഡിയിലെടുത്തത്. തമിഴ്‌നാട് സെയ്താപേട്ട് കോടതിയില്‍ ഹാജരാക്കിയ ശേഷമാണ് പ്രതിയെ തിരുവനന്തപുരത്ത് എത്തിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here