Kottayam: വീട് കുത്തി തുറന്ന് മോഷണം; 50 പവന്‍ കവര്‍ന്നു; മുഴുവന്‍ സ്വര്‍ണ്ണം നഷ്ടമാകാത്തതില്‍ ദുരൂഹത

കോട്ടയത്ത് കൂരോപ്പടയില്‍ വീട് കുത്തി തുറന്ന് വന്‍ മോഷണം. വൈകിട്ട് നാല് മണിയോടെ നടന്ന മോഷണത്തില്‍ 50 പവന്‍ സ്വര്‍ണം കവര്‍ന്നു. അതേ സമയം വീട്ടിലുള്ള മുഴുവന്‍ സ്വര്‍ണ്ണം നഷ്ടമാകത്തിനാല്‍ സംഭവത്തില്‍ പോലീസ് ദുരൂഹത സംശയിക്കുന്നുണ്ട്.

പാമ്പാടി കൂരോപ്പട സ്വദേശിയും യാക്കോബായ സഭാ വികാരിയുമായ ഫാദര്‍ ജേക്കബ് നൈനാന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വൈകീട്ട് 4 മണിയോടെ കുരോപ്പടയില്‍ നിന്നും തൃക്കോതമംഗലത്തെ പളളിയില്‍ പ്രാര്‍ത്ഥനയ്ക്കായി വൈദികനും ഭാര്യയും പോയിരുന്നു. 6 മണിയോടെ തിരികെ വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്.

അടുക്കള വാതില്‍ കുത്തി തുറന്ന മോഷ്ടാവ് അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണം കവര്‍ന്നു. വീടിനുള്ളില്‍ ആകെ മുളക് പൊടിയും വിതറിയിരുന്നു.പാമ്പാടി പോലീസ് അന്വേഷണം തുടങ്ങി. സംഭവത്തില്‍ പൊലീസ് ദുരൂഹത സംശയിക്കുന്നു. വൈദികന്റെ വീട്ടില്‍ ബന്ധുക്കളുടെ അടക്കം കൂടുതല്‍ സ്വര്‍ണം സൂക്ഷിച്ചിരുന്നത് നഷ്ടപ്പെട്ടില്ല. മോഷ്ടിച്ച സ്വര്‍ണത്തിന്റെ ഒരു ഭാഗം വീടിന്റെ പരിസരത്തു നിന്നും കണ്ടു കിട്ടിയതായും അന്വേഷണ സംഘം വ്യക്തമാക്കി. കുടുംബവുമായി അടുത്ത ബന്ധമുള്ളവരാകാം കവര്‍ച്ചയ്ക്കു പിന്നിലെന്നും പോലീസ് സംശയിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News