Monson Maavunkal: മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പുകേസ്; കെ. സുധാകരനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ക്രൈംബ്രാഞ്ച്

മോന്‍സന്‍ മാവുങ്കലിന് എതിരായ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. കെ. സുധാകരന് എതിരായി ഉയര്‍ന്ന് വന്നിട്ടുള്ള എല്ലാ ആരോപണങ്ങളും അന്വേഷിക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരേണ്ടതുണ്ടെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേ സമയം മോന്‍സന്‍ മാവുങ്കലിനെതിരായ സാമ്പത്തിക തട്ടിപ്പുകേസില്‍ ഉന്നത പോലീസുദ്യോഗസ്ഥരെ പ്രതിചേര്‍ക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നേരിട്ട് പങ്കുള്ളതായി തെളിവില്ലെന്ന് വ്യക്തമാക്കി ക്രൈംബ്രാഞ്ച് ഇന്നലെ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.തട്ടിപ്പ് ആരോപണങ്ങളില്‍, മുന്‍ ഐ ജി ലക്ഷ്മണ,മുന്‍ ഡി ഐ ജി എസ് സുരേന്ദ്രന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ തെളിവില്ലെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ആരോപണ വിധേയരായ പോലീസുദ്യോഗസ്ഥര്‍ പോലീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി, മോന്‍സനുമായി അടുപ്പം പുലര്‍ത്തി.എന്നാല്‍ തട്ടിപ്പില്‍ പ്രതിയാക്കാന്‍ തെളിവില്ല.ഇവര്‍ക്കെതിരെ സസ്‌പെന്‍ഷനും വകുപ്പുതല അന്വേഷണവും തുടരുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News