Maharashtra: മന്ത്രിസഭാ വികസനം; വിമത ശിവസേന എം എല്‍ എമാര്‍ പൊട്ടിത്തെറിയുടെ വക്കില്‍

മന്ത്രിസഭാ വികസനത്തില്‍ പരസ്യമായി അതൃപ്തി രേഖപ്പെടുത്തി ഒരു വിഭാഗം വിമത ശിവസേന എം. എല്‍. എ മാര്‍. ഉദ്ധവ് പക്ഷത്തേക്ക് തിരിച്ചു് പോകുമെന്ന വെല്ലുവിളി ഉയര്‍ത്തിയ നിരാശരായ എം എല്‍ എ മാരെ . അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ അവസാന ശ്രമങ്ങള്‍ നടക്കുകയാണ് .

കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭ വികസനത്തില്‍ 18 മന്ത്രിമാരെയാണ് ഉള്‍പ്പെടുത്തിയത്. വിമത സേനാ പാളയത്തില്‍ നിന്ന് ഒമ്പതും ബിജെപിയില്‍ നിന്ന് ഒമ്പത് മന്ത്രിമാരുമാണ് സത്യപ്രതിജ്ഞ ചെയ്തത്.

മന്ത്രിസഭയില്‍ പ്രധാന വകുപ്പുകളെല്ലാം ബിജെപി കൈയ്യടക്കി.

ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് – ധനം, ആഭ്യന്തരം, രാധാകൃഷ്ണ വിഖേ പാട്ടീല്‍ -റവന്യു, ഗിരീഷ് മഹാജന്‍ – ജലം, സുധിര്‍ മുന്‍ഗണ്ടിവാര്‍ – ഉര്‍ജ്ജം, ചന്ദ്രകാന്ത് പാട്ടീല്‍ – സഹകരണം എന്നിങ്ങനെയാണ് പ്രധാന വകുപ്പുകള്‍ തീരുമാനിച്ചിരിക്കുന്നത്.

മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ നഗരവികസനം, ദീപക് കേസര്‍ക്കര്‍ – ടുറിസം, പരിസ്ഥിതി
തുടങ്ങിയ വകുപ്പുകളുടെ കാര്യത്തിലും തീരുമാനമായി.

അതെ സമയം മന്ത്രിസ്ഥാനം മോഹിച്ച് ഷിന്‍ഡെ പക്ഷത്തേക്ക് ചേക്കേറിയ എം എല്‍ എ മാരില്‍ പലരും പൊട്ടിത്തെറിയുടെ വക്കിലാണ് . ആദ്യ ഘട്ട വിപുലീകരണത്തിന് ശേഷം രോഷാകുലരായ അംഗങ്ങളെ വീണ്ടും പ്രതീക്ഷകള്‍ നല്‍കിയാണ് ഷിന്‍ഡെ അനുനയിപ്പിച്ചത്

മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ അര്‍ദ്ധരാത്രിക്ക് ശേഷം എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തിയതായാണ് അടുത്ത വൃത്തങ്ങള്‍ അറിയിച്ചത്.

ശിവസേനയില്‍ നിന്ന് 40 എം എല്‍ എ മാര്‍ ഷിന്‍ഡെ പക്ഷത്ത് എത്തിയതിനെ തുടര്‍ന്നാണ് ഉദ്ധവ് താക്കറെ രാജി വച്ചത്. ഇവരില്‍ ഒമ്പത് പേര്‍ക്ക് മാത്രമാണ് മന്ത്രി സ്ഥാനം ലഭിച്ചിരിക്കുന്നത്. അവശേഷിക്കുന്ന എം എല്‍ എ മാരുടെ അമിതമായ പ്രതീക്ഷകള്‍ക്ക് മുന്നിലെ വിലപേശല്‍ തന്നെയാകും സര്‍ക്കാരിന്റെ ഭാവി നിശ്ചയിക്കുക.

മുഖ്യമന്ത്രി ഉള്‍പ്പെടെ പരമാവധി 43 പേരെയാണ് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുക. അത് കൊണ്ട് തന്നെ 23 പേരെ കൂടി ഉള്‍പ്പെടുത്തി കൊണ്ടുള്ള അടുത്ത വിപുലീകരണം ഇരു പക്ഷത്തിനും കടുത്ത വെല്ലുവിളിയാകും

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News