B Manikandan: ബി മണികണ്ഠന്‍ വ്യോമസേനയുടെ എയര്‍ മാര്‍ഷല്‍

കോട്ടയം സ്വദേശി ബി മണികണ്ഠന്‍ വ്യോമസേനയുടെ പുതിയ എയര്‍ മാര്‍ഷലാകും. നിലവില്‍ എയര്‍ വൈസ് മാര്‍ഷലായ അദ്ദേഹം ന്യൂഡല്‍ഹി ഇന്റഗ്രേറ്റഡ് ഡിഫന്‍സ് സ്റ്റാഫ് ആസ്ഥാനത്ത് അസിസ്റ്റന്റ് ചീഫ് (എസിഐഡിഎസ്) ആയി പ്രവര്‍ത്തിക്കുകയാണ്. കഴക്കൂട്ടം സൈനിക് സ്‌കൂളിലും പുണെ നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലുമായാണ് പഠനം പൂര്‍ത്തിയാക്കിയത്. ശ്രീലങ്കയിലെ എല്‍ടിടിഇക്കെതിരായ ഓപ്പറേഷന്‍ പവനിലും സിയാച്ചിനിലെ ഓപ്പറേഷന്‍ മേഘ്ദൂതിലും പങ്കെടുത്തിട്ടുണ്ട്. കോംഗോയില്‍ യു എന്‍ ദൗത്യസേനയിലും അംഗമായി. 2006ല്‍ വായുസേനാ മെഡലും 2017ല്‍ അതിവിശിഷ്ട സേവാ മെഡലും ലഭിച്ചു.

റിട്ട. അധ്യാപകന്‍ കോട്ടയം തിരുവാര്‍പ്പ് രേവതിയില്‍ എം ആര്‍ ബാലകൃഷ്ണപിള്ളയുടെയും പൂന്തോട്ടത്തില്‍ പി കെ ലക്ഷ്മിക്കുട്ടി അമ്മയുടെയും മകനാണ്.

” രാത്രിയാണ് കുട്ടന്‍ വിളിച്ചു പറഞ്ഞത്. കണ്ണു നിറഞ്ഞു.” അമ്മയുടെ വാക്കുകളില്‍ സന്തോഷം. പത്രപരസ്യം കണ്ടാണ് പത്തു വയസുകാരന്‍ മണികണ്ഠനെ കഴക്കൂട്ടം സൈനിക സ്‌കൂളില്‍ ചേര്‍ത്തത്. പൂനെ നാഷണല്‍ ഡിഫന്‍സ് അക്കാഡമിയിലായിരുന്നു തുടര്‍പഠനം.

19-ാം വയസില്‍ വ്യോമസേനയില്‍ ഹെലികോപ്റ്റര്‍ പൈലറ്റായി. കരയ്ക്കുള്ള ജോലി പോരെ കുട്ടാ എന്ന ചോദ്യത്തിന് റോഡിലൂടെ പോയാലും മരിക്കില്ലേ എന്ന മറുപടിക്ക് മുന്നില്‍ അമ്മ മറുത്തൊന്നും പറഞ്ഞില്ല.

കഴിഞ്ഞ 10നാണ് നാട്ടില്‍ വന്നത്. തിരുവാര്‍പ്പ് ക്ഷേത്രോത്സവത്തിന് വരുമെന്ന് ഉറപ്പ് തന്നിട്ടുണ്ടെന്ന് ലക്ഷ്മിക്കുട്ടിയമ്മ പറയുന്നു.

ഗ്രൂപ്പ് ക്യാപ്റ്റന്‍ (റിട്ട.) നിര്‍മല മണികണ്ഠനാണ് ഭാര്യ. മക്കള്‍: അസ്ത്രിത് മണികണ്ഠന്‍, അഭിശ്രീ മണികണ്ഠന്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News