
ചൈനയില്‍ പുതിയ വൈറസ് ബാധ. ചൈനയില്‍ ലാംഗിയ വൈറസ് ബാധ കണ്ടെത്തി. ഷാന്‍ഡോംഗ്, ഹെനാന്‍ പ്രവിശ്യകളിലെ 35 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മൃഗങ്ങളില്‍ നിന്ന് പടരുന്ന ഹെനിപ്പാവൈറസ് എന്ന രോഗാണുവില്‍ നിന്നാണ് രോഗം പടരുന്നത്.
പനി ബാധിച്ചവരുടെ തൊണ്ടയിലെ സാമ്പിളുകള്‍ പരിശോധിച്ചപ്പോഴാണ് ലാംഗിയ വൈറസ് കണ്ടെത്തിയത്. പനി, ചുമ, ക്ഷീണം, തലചുറ്റല്‍ എന്നീ ലക്ഷണങ്ങളാണ് പ്രകടിപ്പിക്കുന്നത്. ഈ രോഗബാധയ്ക്ക് പ്രത്യേക ചികിത്സയോ വാക്‌സിനോ ലഭ്യമല്ല. എല്ലാവരും നിരീക്ഷണത്തിലാണ്.
സമ്പര്‍ക്കം വഴിയല്ല 35 പേരും വൈറസ് ബാധിതരായത്. ഇതിനാല്‍ മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പടരുമോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. കരള്‍, വൃക്ക എന്നിവയുടെ പ്രവര്‍ത്തനത്തെ ബാധിക്കാന്‍ ശേഷിയുള്ളതാണ് ലാംഗിയ.
സാധാരണ വവ്വാലുകളില്‍ കണ്ടുവരുന്ന മാരകമായ നിപ വൈറസിന്റെ അതേ കുടുംബത്തില്‍ പെട്ടതാണ് ലാംഗിയ. കോവിഡ്, മങ്കി പോക്‌സ് ഭീഷണികള്‍ അകലും മുന്‍പാണ് പുതിയ വൈറസ് ബാധ സ്ഥിരീകരിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here