Mullaperiyar: മുല്ലപ്പെരിയാറില്‍ ജലനിരപ്പില്‍ നേരിയ കുറവ്

മുല്ലപ്പെരിയാറില്‍ ജലനിരപ്പില്‍ നേരിയ കുറവ്. നിലവില്‍ 139.45 അടിയാണ് ജലനിരപ്പ്. അതേസമയം ഇടുക്കി ഡാമില്‍ ജലനിരപ്പ് ഉയരുകയാണ്.

2387.32 അടിയാണ് ഇടുക്കി ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ്. വൃഷ്ടിപ്രദേശങ്ങളില്‍ മഴക്ക് ശമനമുള്ളതിനാല്‍ ഡാമിലേക്കുള്ള നീരൊഴുക്കും കുറഞ്ഞിട്ടുണ്ട്. ഇടമലയാര്‍, ഇടുക്കി ഡാമുകളില്‍ നിന്നുള്ള ജലം ഒഴുകി എത്തിയെങ്കിലും പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നില്ല.

വേലിയിറക്ക സമയം ആയതിനാല്‍ കടല്‍ കൂടുതല്‍ വെള്ളം സ്വീകരിച്ചതും മഴ മാറി നിന്നതും അനുകൂലമായി. വെള്ളപ്പൊക്ക ഭീഷണി ഉള്ള താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ഇന്നലെ തന്നെ ആളുകളെ ഒഴിപ്പിച്ചിരുന്നു. രക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ 21അംഗ എന്‍ഡിആര്‍എഫ് സംഘവും ജില്ലയില്‍ സജ്ജമാണ്.

അതേസമയം പാലക്കാട് ജില്ലയിലെ വാളയാര്‍ ഡാം ഇന്ന് തുറക്കും. രാവിലെ 8നാണ് ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുക. 201.78 മീറ്ററാണ് ഇപ്പോഴത്തെ ജലനിരപ്പ്. 203 മീറ്ററാണ് പരമവധി ജലസംഭരണശേഷി. മലമ്പുഴ, കാഞ്ഞീരപ്പുഴ, ശിരുവാണി ഡാം തുടങ്ങി ജില്ലയിലെ പ്രധാന ഡാമുകളെല്ലാം തുറന്നിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News