
ബൈക്ക് റിവേഴ്‌സ് ചെയ്യുന്നതിനിടെ അബദ്ധത്തില്‍ യുവാവ് കുഴിയില്‍ വീഴുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലായി. ബൈക്ക് പിന്നോട്ടെടുത്ത് യുവാവ് വീഴുന്നത് റോഡിലെ ഭീമാകാരമായ ഗര്‍ത്തത്തിലേക്കാണ്.
Journey to the Center of the Earth pic.twitter.com/CeFcYVxiSq
— Why men live less (@Menliveless) August 7, 2022
തിരക്കേറിയ റോഡിന് അഭിമുഖമായി ഒരു കടയുടെ അരികില്‍ പാര്‍ക്ക് ചെയ്തിരുന്ന മോട്ടോര്‍ സൈക്കിളാണ് പിന്നിലേക്ക് എടുത്തത്. എന്നാല്‍ ഇയാള്‍ പിന്നിലുള്ള കുഴി കാണാതെ അതിലേക്ക് വീഴുകയായിരുന്നു. ഭൂമിയുടെ നടുവിലേക്കുള്ള യാത്ര എന്ന തലക്കെട്ടോടെയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പച്ചത്. ചിലര്‍ വിഡിയോ കണ്ട് ചിരിച്ചപ്പോള്‍ ചിലര്‍ യാത്രക്കാരന്റെ പിന്നീടുള്ള അവസ്ഥയെക്കുറിച്ചുള്ള ആശങ്കയാണ് പങ്കുവച്ചത്. കുഴിയില്‍ വീണയാളുടെ പൊടി പൊലും പിന്നീട് കാണുന്നില്ല. ഇദ്ദേഹം എങ്ങനെ പുറത്ത് കടന്നിട്ടുണ്ടാകുമെന്നാണ് കാഴ്ചക്കാരുടെ പലരുടെയും ആശങ്ക.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here