Tree:200 വര്‍ഷത്തോളം പഴക്കമുള്ള നാട്ടുമാവിന് ആദരം അര്‍പ്പിച്ച് നാട്ടുകാര്‍…

വെയില്‍ താങ്ങി നല്‍കിയ തണല്‍ മരത്തിന് വിട നല്‍കി നാട്ടുകാരുടെ ആദരം. ഏകദേശം 200 വര്‍ഷത്തോളം പഴക്കം വരുന്ന നാട്ടുമാവിനാണ് നാട്ടുകാര്‍ ആദരം അര്‍പ്പിച്ചത്. റോഡ് വികസനത്തിനായി മരം മുറിച്ചുമാറ്റുന്നതിന് മുന്‍പാണ് ജനങ്ങള്‍ മാവിന്‍ ചുവട്ടില്‍ ഒത്തുകൂടിയത്.

ദേശീയപാതയില്‍ തോന്നക്കല്‍ ആശാന്‍ സ്മാരകത്തിനോട് ചേര്‍ന്നുള്ള ചെമ്പകമംഗലം നാല്‍ക്കവലയില്‍ നാട്ടുകാര്‍ ഒത്തുകൂടി.
ഏകദേശം 200 വര്‍ഷത്തോളം പഴക്കം വരുന്ന നാട്ടുമാവിന് ആദരം അര്‍പ്പിക്കാനാണ് ഈ കൂട്ടായ്മ. നാട്ടുമാവിനോടൊപ്പം 125 വര്‍ഷം പഴക്കമുള്ള ചുമട് താങ്ങിയ്ക്കും വിട. ചേര്‍ത്തല കഴക്കൂട്ടം ദേശീയപാത വികസനത്തിന് വേണ്ടിയാണ് നാട്ടുമാവും ചുമടുതാങ്ങിയും സ്ഥാനം ഒഴിയുന്നത്. ചുമടുതാങ്ങി മറ്റൊരു സ്ഥലത്തേക്ക് മാറ്റുമ്പോഴും മാറ്റാനാവാത്ത, നാട്ടുമാവിനു് വിടചൊല്ലുകയാണ്് ചെമ്പകമംഗലം പൗരാവലി.

പടര്‍ന്നുപന്തലിച്ചു പഴുത്തു പഴം ചൊരിഞ്ഞു നിന്നിരുന്ന നാട്ടുമാവിനു് 200 വയസു പിന്നിട്ടപ്പോള്‍ ചെറുതായി ശോഷിച്ചു. എങ്കിലും ഇന്നും മധുരം ചൊരിയുന്നുണ്ടീ ഈ മുത്തശ്ശിമാവ്. ഈ സ്നേഹത്തണലിന്റെ കടയ്ക്കല്‍ കോടാലി വീഴുന്നതിനു മുമ്പ് നാടൊരുക്കിയ സ്നേഹവും ആദരവും
നാട്ടുമാവ് ഏറ്റുവാങ്ങി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News