‘ഏജ് ഈസ് ജസ്റ്റ് എ നമ്പര്‍’;എഴുപത്തൊന്ന് വയസിലും ബാസ്‌കറ്റ് ബോള്‍ കളിക്കുന്ന മെക്‌സിക്കന്‍ മുത്തശ്ശി;വൈറലായി വീഡിയോ|Social Media

71 വയസ്സുകാരിയായ ആന്‍ഡ്രിയ ഗാര്‍സിയ ലോപസ് (Andrea Garcia Lopez) എന്ന മെക്‌സിക്കന്‍ മുത്തശ്ശിയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്. ഇവര്‍ ബാസ്‌കറ്റ് ബോള്‍ കളിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. പുറത്തുവന്നിട്ടുണ്ട്.

മെക്സിക്കോയിലെ ഉള്‍നഗരമായ ഒക്സാക്കയിലെ സാന്‍ എസ്റ്റെബാന്‍ അറ്റത്‌ലഹൂക്കയാണ് ആന്‍ഡ്രിയ ഗാര്‍സിയ ലോപസിന്റെ സ്വദേശം. 71 വയസിലും അസാമാന്യമായ മെയ്വഴക്കത്തോടെ, കൂടെ കളിക്കുന്നവരെ ശരവേഗത്തില്‍ മറികടന്നുകൊണ്ടുള്ള ആന്‍ഡ്രിയ ഗാര്‍സിയ ലോപസിന്റെ ബാസ്‌കറ്റ് ബോള്‍ സ്‌കില്ലിനെ പുകഴ്ത്തുകയാണ് ലോകം. ഇതോടെ സോഷ്യല്‍ മീഡിയ സ്റ്റാറായി മാറിയിരിക്കുകയാണ് ഈ മുത്തശ്ശി. പാസിങ്ങ്, ട്രിബ്ലിങ്, ഷൂട്ടിങ്ങ് തുടങ്ങി ബാസ്‌കറ്റ് ബോളിലെ എല്ലാ സ്റ്റേജുകളിലും മുത്തശ്ശി കടിലന്‍ പെര്‍ഫോമന്‍സാണ് കാഴ്ചവെക്കുന്നതെന്നും സോഷ്യല്‍ മീഡിയയിലൂടെ ആളുകള്‍ കമന്റ് ചെയ്യുന്നുണ്ട്.

എതിരെ കളിക്കുന്നയാളെ മറികടന്നുകൊണ്ട് വിജയകരമായി ഷോട്ടുതിര്‍ത്ത് സ്‌കോര്‍ നേടുന്ന ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടില്‍ തന്റെ ആധിപത്യം സ്ഥാപിക്കുന്ന ആന്‍ഡ്രിയ ഗാര്‍സിയ ലോപസിനെയാണ് വീഡിയോയില്‍ കാണുന്നത്. പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മെക്സിക്കന്‍ മുത്തശ്ശിയുടെ ബാസ്‌കറ്റ് ബോള്‍ വീഡിയോ ഒരു മില്യണിലധികം പേര്‍ കണ്ടു കഴിഞ്ഞു. ഇവരുടെ പേരക്കുട്ടിയാണ് വീഡിയോ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പോസ്റ്റ് ചെയ്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here