Auto Rickshaw:ഓട്ടോറിക്ഷയില്‍ നേപ്പാളിലും ഭൂട്ടാനിലും കറങ്ങാന്‍ മലപ്പുറത്തെ യുവാക്കള്‍…

(Auto Rickshaw)ഓട്ടോറിക്ഷയില്‍ സഞ്ചരിച്ച് അയല്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനിറങ്ങി യുവാക്കള്‍. മലപ്പുറം സ്വദേശികളായ മൂന്ന് യുവാക്കളാണ് നേപ്പാള്‍,ഭൂട്ടാന്‍ സന്ദര്‍ശനത്തിനായി ഓട്ടോറിക്ഷയില്‍ പുറപ്പെട്ടിരിക്കുന്നത്.ഇന്ത്യ മുഴുവന്‍ ചുറ്റിയടിച്ച ശേഷം അയല്‍ രാജ്യങ്ങളിലും ഒന്നു കറങ്ങുകയാണ് മൂവര്‍ സംഘത്തിന്റെ ലക്ഷ്യം. ഈ ഓട്ടോറിക്ഷയില്‍ രണ്ട് ദിവസം മുന്‍പ് മലപ്പുറം പെരിന്തല്‍മണ്ണയില്‍ നിന്ന് പുറപ്പെട്ടതാണ് ഫസലും നിഷാദും ഡാനിഷും. മൂവരുടെയും ലക്ഷ്യമോ മാര്‍ഗ്ഗമോ ചെറുതല്ല.ഇന്ത്യയുടെ തെക്ക് കന്യാകുമാരി മുതല്‍ അങ്ങ് വടക്ക് കശ്മീര്‍ വരെ ചുറ്റിയടിക്കണം. തീര്‍ന്നില്ല വിസ ആവശ്യമില്ലാത്ത നേപ്പാളിലേയ്ക്കും ഭൂട്ടാനിലേയ്ക്കും വെച്ച് പിടിക്കണം.അതും ഈ ഓട്ടോയില്‍. ഇതിനെല്ലാം കൂടി എത്ര ദിവസം വേണ്ടിവരുമെന്നൊന്നും കൃത്യമായി ഇവര്‍ക്കറിയില്ല.

പാവങ്ങളെ സഹായിക്കുക എന്ന സന്ദേശം പ്രചരിപ്പിക്കലാണ് യാത്രയുടെ ലക്ഷ്യങ്ങളിലൊന്ന്. ഓട്ടോറിക്ഷയില്‍ ദീര്‍ഘയാത്രയ്ക്കുള്ള തയ്യാറെടുപ്പ് തുടങ്ങിയിട്ട് വര്‍ഷം ഒന്നു കഴിഞ്ഞുവെന്ന് യുവാക്കള്‍ പറയുന്നു. മാസങ്ങളോളം എങ്ങനെ ഒരു ഓട്ടോ റിക്ഷയില്‍ കഴിച്ചുകൂട്ടും എന്ന ചോദ്യത്തിനും ഇവര്‍ക്കു മറുപടിയുണ്ട്. ഭക്ഷണം പാകം ചെയ്ത് കഴിക്കാനും സുഖമായി ഉറങ്ങാനും ഉള്ള എല്ലാ സൗകര്യങ്ങളും ഇതിലുണ്ടത്രെ.

ചെറുകിട സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന പെരിന്തല്‍മണ്ണ സ്വദേശികളായ മൂന്ന് പേരും അടുത്ത കൂട്ടുകാരാണ്.ഇന്ത്യയുടെയും അയല്‍ രാജ്യങ്ങളുടെയും സാംസ്‌കാരിക വൈവിധ്യങ്ങളെ നേരിട്ട് അനുഭവിച്ചറിയുന്നതിനൊപ്പം പാവങ്ങളെ സഹായിക്കുകയെന്ന മഹത്തായ സന്ദേശം പ്രചരിപ്പിക്കാന്‍ കഴിയുമെന്നതിന്റെ ആവേശത്തിലുമാണ് ഇവര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News