Kozhikode:തളര്‍ന്ന് പോയവരെ ലോകം ചുറ്റിക്കാന്‍ സൈക്കിള്‍ യാത്രയിലൂടെ ധനസമാഹരണം നടത്തി വിദ്യാര്‍ത്ഥികള്‍…

കിടപ്പ് രോഗികള്‍ക്ക് വിനോദ യാത്രാ സൗകര്യമൊരുക്കാന്‍ ഒരു വാഹനം വേണം… ഇതിനായ് പണം കണ്ടെത്താന്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ സൈക്കിള്‍ യാത്രയിലൂടെ ധനസമാഹരണം നടത്തുകയാണ് മൂന്ന് വിദ്യാര്‍ത്ഥികള്‍.

യാത്രകള്‍ എല്ലാവര്‍ക്കും ആനന്ദകരമായ കാര്യമാണ്. പക്ഷെ ശരീരം തളര്‍ന്ന് കിടപ്പിലായവരെ സംബന്ധിച്ചിടുത്തോളം അതൊരു ആഗ്രഹം മാത്രമായ് മാറുകയാണ് പതിവ്. ഇത്തരത്തില്‍ മനസ്സും ശരീരവും തളര്‍ന്ന നിരവധി പേരാണ് നമുക്കു ചുറ്റുമുള്ളത്. അവര്‍ക്കും വിനോദ യാത്രകള്‍ നാടത്താന്‍ പറ്റും വിധം മെഡിക്കല്‍ സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള ഒരു വാഹനം ഒരുക്കുക എന്ന ലക്ഷ്യത്തില്‍ നിന്നാണ് മൂന്ന് വിദ്യര്‍ത്ഥികള്‍ യാത്ര തുടങ്ങുന്നത്.

കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള 555 കിലോമീറ്റര്‍ ദൂരം ഇവര്‍ വിജയകരമായ് പൂര്‍ത്തിയാക്കിയിരിക്കുന്നു. ഇനി കിടപ്പു രോഗികള്‍ക്കായുള്ള ക്യാരവാന്‍ മോഡല്‍ വാഹനം സ്വന്തമാക്കണം. വര്‍ണ കാഴ്ചകള്‍ കാണാതെ ഇരുള്‍ മൂടി തളര്‍ന്ന ജീവിതങ്ങള്‍ ഇനി ഇവരിലൂടെ ലോകം കാണട്ടെ…

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News